Ottapadham (ഒറ്റപ്പദം) | Malayalam Grammar

Jun 2023|🟢Current|5 min read|332 entries

Key Takeaway

ഇന്നത്തെ പോസ്റ്റിൽ നമുക്ക് മലയാളം വ്യാകരണത്തിലെ 'ഒറ്റപ്പദങ്ങൾ' എന്ന ഭാഗം നോക്കാം.എല്ലാ പി.എസ്‌.സി.

Last verified: 12 Feb 2026·Source: www.pscarivukal.com

(1)

ഒറ്റപ്പദങ്ങൾഅഅകല്പിതം
സങ്കല്പിക്കാത്തത്

(51)

അക്ഷന്തവ്യം
ക്ഷമിക്കാൻ കഴിയാത്തത്.അകൈതവം–കാപട്യമില്ലാതെ
അഗ്രഗണ്യൻ
ഒന്നാമനായി ഗണിക്കപ്പെട്ടവൻ
അജയൻ
മറ്റാർക്കും ജയിക്കാൻ കഴിയാത്തവൻ
അതിഥി
തിഥി നോക്കാതെ വരുന്നവൻ
അതികായൻ
വലിയ ശരീരം ഉള്ളവൻ
അതിവാചാലൻ
വളരെയധികം സംസാരിക്കുന്നവൻ.അതിശയോക്തി –വാസ്തവത്തിൽ കഴിഞ്ഞുള്ള പ്രസ്താവം
അത്യന്താപേക്ഷിതം
ഒഴിച്ചുകൂടാനാവാത്തത് / വളരെ ആവശ്യമുള്ളത്
അത്യാരൂഢം
വളരെ ഉയർന്ന സ്ഥിതി
അത്യുക്തി
ഉള്ളതിൽ കവിഞ്ഞുള്ള പറച്ചിൽ
അദ്വിതീയം
ദ്വിതീയമല്ലാത്തത്
അദ്ര്യശ്യം
ദർശിക്കുവാൻ കഴിയാത്തത്
അധുനാതനം
ഇപ്പോൾ ഉള്ളത്
അനഭിലക്ഷണീയം
ആഗ്രഹിക്കത്തക്ക ഇല്ലാത്തത്
അനാദൃശ്യം
മറ്റൊരിടത്തും കാണാനാവാത്തത്
അനാമിക
നാമമില്ലാത്തവൾ
അനാവൃഷ്ടി
മഴയില്ലാത്ത അവസ്ഥ
അനാവൃത്തം
അവർത്തിക്കപ്പെടാത്തത്
അനിയന്ത്രിതം
നിയന്ത്രിക്കാൻ കഴിയാത്തത്
അനിവാര്യം
ഒഴിവാക്കാൻ കഴിയാത്തത്
അനിരുക്തം
നിർവചിക്കാൻ കഴിയാത്തത്
അനുക്രമം
ക്രമമനുസരിച്ചു
അനുഗാമി
അനുഗമിക്കുന്നവന്‍
അനുഗാദി
ആവർത്തിച്ച് പറയുന്നവൻ
അനുധാവനം
പിന്നാലെയുള്ള ഓട്ടം
അനുപേഷണീയം
ഉപേക്ഷിക്കാൻ കഴിയാത്തത്
അനുഭാഷണം
പറഞ്ഞതുതന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നത്
അന്യതാപനം
പശ്ചാത്താപം ഉളവാക്കുന്ന
അന്വർത്ഥം
അർത്ഥത്തിന് അനുസരിച്ചുള്ളത്
അന്യഥാ
മറ്റൊരു തരത്തിൽ
അന്യദാ
മറ്റൊരു സന്ദർഭത്തിൽ
അന്യഹം
ദിവസംതോറും
അപാരം
മറുകര കാണാത്തത്
അഭിമുഖം
മുഖത്തിനു നേരെ
അഭിവാജ്യം
വിഭജിക്കുവാൻ കഴിയാത്തത്
അഭൂതപൂർവം
മുൻപ് സംഭവിച്ചിട്ടില്ലാത്ത
അഭൂതാഹരണം
ഇല്ലാത്തതിനെ കെട്ടിച്ചമച്ചു പറയൽ
അഭൗമം
ഭൂസംബന്ധമല്ലാത്തതു്
അഭ്യസ്തവിദ്യൻ
വിദ്യ അഭ്യസിച്ചവൻ
അഭ്യുദയകാംക്ഷി
ഉയര്‍ച്ച ആഗ്രഹിക്കുന്നവന്‍
അലംഘനീയം
ലംഘിക്കാൻ പറ്റാത്തത്
അവതാരക
അവതരിപ്പിക്കുന്നവൾ
അവസരോചിതം
സന്ദർഭത്തിനു ചേർന്നത്
അവധ്യൻ
വധിക്കാൻ സാധിക്കാത്തവൻ
അവർണ്ണനീയം
വർണ്ണിക്കാൻ സാധിക്കാത്തത്
അവിഭാജ്യം
വിഭജിക്കാൻ കഴിയാത്തത്
അസഹ്യം
സഹിക്കാന്‍ പ്രയാസമായത്
അസംഭവ്യം
സംഭവിക്കാൻ ഇടയില്ലാത്തത്
അഹോരാത്രം
അഹസ്സും രാത്രവും (പകലും രാത്രിയും)
അഹംഭാവം
ഞാനെന്ന ഭാവം
അന്നായു
അന്നത്തിന് മാത്രം ജീവിക്കുന്നവൻ
അന്തർലീനം
ഉള്ളിൽ അലിഞ്ഞുചേർന്നിരിക്കുന്നത്

(10)

ആആർഷം /ആർഷേയം
ഋഷിയെ സംബന്ധിച്ചത്.ആർജ്ജവം– ഋജുവായ ഭാവം
ആകാശഭേദി
ആകാശത്തെ ഭേദിക്കുന്നത്
ആഗ്നേയം
അഗ്നിയെ സംബന്ധിച്ചത്
ആജാനുബാഹു
കാൽമുട്ടുവരെ നീണ്ട കൈയുള്ളവൻ
ആജീവനാന്തം
ജനനം മുതൽ മരണം വരെ.ആത്മീയം –ആത്മാവിനെ സംബന്ധിച്ച
ആതിഥേയൻ
അതിഥിയെ സ്വീകരിക്കുന്നവൻ
ആദ്യന്തം
ആദ്യം തൊട്ട് അവസാനം വരെ
ആനുകാലികം
കാലത്തിനു അനുസരിച്ചുള്ളത്
ആപാദചൂഡം
പാദം മുതൽ ശിരസ്സു വരെ
ആപാതമധുരം
കേൾക്കുന്ന മാത്രയിൽ മധുരം ഉളവാക്കുന്ന

(1)

അപ്രാപ്യം
എത്തിച്ചേരാൻ സാധിക്കാത്തത്

(7)

ആപേക്ഷികം
മറ്റൊന്നിനെ അപേക്ഷിച്ചിട്ടുള്ളത്
ആബാലവൃദ്ധം
ബാലന്മാർ മുതൽ വൃദ്ധന്മാർ വരെ
ആഭിജാത്യം
അഭിജാതന്റെ ഭാവം
ആമൂലാഗ്രം
വേരു മുതൽ തലപ്പു വരെ
ആര്യവൃത്തം
മാന്യമായ ആചാരം
ആവൃതം
ആവരണം ചെയ്യപ്പെട്ടത്
ആസേതു ഹിമാചലം
കന്യാകുമാരി മുതൽ ഹിമാലയം വരെ

(2)

ഇഇദംപ്രഥമം
മുമ്പ് സംഭവിക്കാത്തത്
ഇതികർത്തവ്യതാമൂഢൻ
എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്നവൻ

(1)

ഈഈർഷ്യ
അന്യന്റെ ഉയർച്ചയിലുള്ള അസഹിഷ്ണുത

(3)

ഉഉടനീളം
തുടക്കം മുതൽ ഒടുക്കം വരെ
ഉത്ക്കർഷേച്ചു
ഉയർച്ച ആഗ്രഹിക്കുന്നയാൾ
ഉത്പതിഷ്ണു
മാറ്റം ആഗ്രഹിക്കുന്നയാൾ / കാലദേശാദികൾക്കു അനുയോജ്യമായ പരിഷ്‌കാരം വേണമെന്ന് ആഗ്രഹിക്കുന്നവൻ.ഊഊർജ്ജസ്വി –ഊർജ്ജമുള്ളവൻ

(1)

ഊപ്പാട്
അത്യധ്വാനം കൊണ്ടുള്ള അവശത.ഋഋഷിപ്രോക്തം –ഋഷിമാരാല്‍ പറയപ്പെട്ടത്

(2)

ഏഏകത്വം
ഏകമായി ഇരിക്കുന്നവസ്ഥ
ഏകാന്തവാസം
ഒറ്റയ്ക്കുള്ള താമസം

(1)

ഐഐഹികം
ഇഹലോകത്തിലുള്ളത് / ഇഹലോകത്തെ സംബന്ധിച്ചത്.(Reporter Grade II (Malayalam), 2023)ഐതിഹാസികം –ഇതിഹാസത്തെ സംബന്ധിച്ചത്

(1)

ഓഓതപ്രോതം
നെടുകയും കുറുകയും നെയ്ത

(1)

ഔഔചിത്യം
ഉചിതമായിട്ടുള്ളത് / ഉചിതമായ സ്ഥിതി.ഔദ്യോഗികം –ഉദ്യോഗത്തെ സംബന്ധിക്കുന്നത്.ഔൽപത്തിയം –ഉൽപ്പത്തിയെ സംബന്ധിച്ചത്

(12)

കകമലജൻ
കമലത്തിൽനിന്നു ജനിച്ചവൻ
കവനവിഷയം
കാവ്യത്തിന് വിഷയമായത്
കവിത്രയം
മൂന്നു കവികൾ
കര്‍മനിരതന്‍
കര്‍മങ്ങളില്‍ മുഴുകിയവന്‍
കളത്രം
കുലത്തെ ത്രാണനം  ചെയ്യുന്നവൾ
കാലാഹി
കാലമാകുന്ന അഹി
കാർഷികം
കൃഷിയെ സംബന്ധിച്ചത്
കാലോചിതം
കാലത്തിനു യോജിക്കുന്ന തരത്തിലുള്ളത്.ക്രാന്തദർശി –കടന്നു കാണുവാൻ കഴിവുള്ളവൻ
ക്രുദ്ധൻ
ക്രോധത്തോടുകൂടിയാവാൻ
കൂപമണ്ഡൂകം
ലോകപരിജ്ഞാനം കുറവുള്ളയാൾ.(Reporter Gr II (Malayalam), 2024)കൗരവൻ –കുരുവംശത്തിൽ പിറന്നവൻ
കൈക്കീർ
ഒപ്പിന് പകരം ഇടുന്ന വര
ക്ഷുഭിതൻ
ക്ഷോഭിച്ചവൻ

(1)

ഖഖിലം
ഫലപുഷ്ടിയില്ലാത്തത്

(7)

ഗഗാന്ധാരി
ഗാന്ധാരത്തിലുള്ളവൾ
ഗാർഹികം
ഗൃഹത്തെ സംബന്ധിക്കുന്നത്
ഗുരുഘാതി
ഗുരുവിന്റെ ഘാതകൻ
ഗൗരവം
ഗുരുവിന്റെ ഭാവം
ഗൃഹസ്ഥൻ
വിവാഹം ചെയ്ത് ഭാര്യയോട് കൂടി പാർക്കുന്നവൻ.ഗേയം –ഗാനം ചെയ്യാവുന്നത്
ഗ്രഹിതാവ്
സ്വീകരിക്കുന്നവന്‍
ഗ്രാഹകൻ
ഗ്രഹിക്കുന്ന ആൾ

(8)

ചചപലന്‍
ചാപല്യം കാണിക്കുന്നവന്‍
ചക്രകം
ആരംഭിച്ചയിടത്ത്തന്നെ വീണ്ടും എത്തിച്ചെരുന്ന വാദരീതി
ചക്രാശയം
മാന്ത്രിക യന്ത്രത്തിലുള്ള വിശ്വാസം
ചരിത്രാതീതം
ചരിത്രത്തിനു മുൻപുള്ളത്
ചികീർഷ
ചെയ്യാനുള്ള ആഗ്രഹം
ചിരഞ്ജീവി
ചിരകാലം ജീവിച്ചിരിക്കുന്നവന്‍ / എന്നും ജീവിക്കുന്നവൻ
ചിന്താമഗ്നൻ
ചിന്തയിൽ മുഴുകിയവൻ
ചൈതന്യം
ചേതനയുടെ ഭാവം

(7)

ജജനകീയം
ജനങ്ങളെ സംബന്ധിക്കുന്നത്
ജന്മസിദ്ധം
ജന്മം കൊണ്ട് സിദ്ധിക്കുന്നത്
ജഗദുദയം
ജഗത്തിന്റെ ഉദയം
ജാഗരം
ഉണർന്നിരിക്കുന്ന അവസ്ഥ.ജാനകി –ജനകന്റെ പുത്രി
ജാമാതാവ്
മകളുടെ ഭർത്താവ്
ജിഗീഷു
ജയിക്കാൻ ആഗ്രഹിക്കുന്നയാൾ
ജിജ്ഞാസ
അറിയാനുള്ള ആഗ്രഹം.ജിജ്ഞാസു –അറിയുവാൻ ആഗ്രഹിക്കുന്ന ആൾ.(Police Constable (IRB), 2023)ജിജ്ഞാസു –ജ്ഞാനത്തിൽ ഇച്ഛയുള്ളവൻ.ജൈത്രയാത്ര –വിജയത്തെ ഘോഷിക്കുന്ന യാത്ര

(4)

തതന്മയീഭാവം
താദാത്മ്യം പ്രാപിക്കുക / ഒന്ന്‌ മറ്റൊന്നുമായി ലയിച്ചുചേരുക
തായ്‌വഴി
അമ്മ വഴിയുള്ള കുടുംബശാഖ
താർക്കിയൻ
തർക്കശാസ്ത്രം പഠിച്ചിട്ടുള്ളവൻ
തിതീർഷു
തരണം ചെയ്യുവാൻ ആഗ്രഹിക്കുന്ന ആൾ.(Civil Excise Officer (Trainee), 2025)ദദാശരഥി –ദശരഥന്റെ പുത്രൻ

(13)

ദാർശനികം
ദർശനത്തെ സംബന്ധിച്ചത്.ദിദ്രുക്ഷു –കാണാൻ ആഗ്രഹിക്കുന്നവൻ
ദിഭൃക്ഷു
കാണാൻ ആഗ്രഹിക്കുന്ന ആൾ.ദീർഘദർശി –മുൻകൂട്ടി കാണാൻ കഴിവുള്ള ആൾ
ദുർലഭം
ലഭിക്കാൻ പ്രയാസമുള്ളത്
ദുസ്സഹം
സഹിക്കാൻ പ്രയാസമുള്ളത്
ദുസ്സാധം
സാധിക്കുവാൻ വിഷമമുള്ളത്
ദേശീയം
ദേശത്തെ സംബന്ധിച്ചത്
ദേശ്യം
ദേശത്തിലുള്ളത്
ദ്വൈപായനൻ
ദ്വീപിൽ ജനിച്ചവൻ
ദൈനംദിനകർമ്മം
ദിവസേന ചെയ്യേണ്ടുന്ന കർമ്മം
ദൗത്യം
ദൂതന്റെ പ്രവൃത്തി
ദ്രൗപദി
ദ്രുപദന്റെ പുത്രി
ദ്രൗപദേയൻ
ദ്രൗപദിയുടെ പുത്രൻ
ദൗഹിത്രൻ
മകളുടെ മകൻ.ധധിപ്സു– വഞ്ചിക്കാൻ ആഗ്രഹമുള്ളവൻ

(29)

നനക്തം ദിവം
നക്തവും ദിവവും
നയജ്ഞൻ
നയം അറിയാവുന്നവൻ
നയനാഭിരാമം
നയനത്തിന് അഭിരാമമായിട്ടുള്ളത്
നാഗരികൻ
നഗരത്തിൽ വസിക്കുന്ന ആൾ
നാടകകൃത്ത്
നാടകം എഴുതുന്ന ആള്‍
നാനാത്വം
പലതായിരിക്കുന്ന അവസ്ഥ
നാസ്തികൻ
കാണപ്പെടാത്തവയിൽ വിശ്വാസം ഇല്ലാത്തവൻ
നിനീഷു
നയിക്കാൻ ഇച്ഛിക്കുന്നവൻ
നിരക്ഷരൻ
അക്ഷരജ്ഞാനം ഇല്ലാത്തവൻ
നിരാനന്ദം
ആനന്ദമില്ലാത്തത്
നിരാലംബം
ആലംബമില്ലാത്തത്
നിരുപാധികം
ഉപാധികളില്ലാതെ
നിഷ്പക്ഷൻ
പക്ഷഭേദമില്ലാത്തവൻ
നിയുക്തൻ
നിയോഗിക്കപ്പെട്ടവൻ
നിയോക്താവ്
നിയോഗിക്കുന്നവൻ
നിവൃത്തി
തൃപ്തികരമായ അവസാനം
നിശാചാരി
രാത്രിയിൽ സഞ്ചരിക്കുന്നവൻ
നിഷ്കാമകർമം
കാമമില്ലാത്ത കർമം
നിഷ്പക്ഷം
പക്ഷഭേദമില്ലാതെ
നിഷിദ്ധം
നിഷേധിക്കപ്പെട്ടിരിക്കുന്നത്
നിസ്സീമം
അതിരില്ലാതെ
നിസ്സംഗത
ഒന്നിനോടും ചേരാത്ത അവസ്ഥ
നിസ്സഹായത
സഹിക്കാൻ കഴിയാത്ത അവസ്ഥ
നിർലോഭം
ലാഭമില്ലാതെ
നീരവം
ശബ്ദമില്ലാത്തത്
ന്യൂനോക്തി
വാസ്തവത്തിൽ കുറിച്ചുള്ള പ്രസ്താവം
നൈരാശ്യം
നിരാശയുള്ള ഭാവം
നൈയാമികം
നിയമം അനുസരിച്ചുള്ളത്
നൈയാമികൻ
ന്യായശാസ്ത്രം പഠിച്ചവൻ

(70)

പപഠിതാവ്
പഠിക്കുന്ന ആള്‍
പതിവൃത
പതിയാൽ ചുറ്റപ്പെട്ടവൾ
പന്നഗം
പാദങ്ങൾകൊണ്ടു ഗമിക്കുന്നതു്
പരകായം
അന്യന്റെ ശരീരം
പരദാരം / പരകളത്രം
അന്യന്റെ ഭാര്യ
പരദേശി
അന്യദേശത്തുള്ളവൻ.പരപ്രത്യയം– അന്യന്റെ അഭിപ്രായത്തിലുള്ള വിശ്വാസം
പരപ്രത്യയനേയ ബുദ്ധി
അന്യൻ പറയുന്നതുപോലെ പ്രവർത്തിക്കുന്നവൻ
പരമകാഷ്ഠ
ഏറ്റവും ഉയർന്ന നില
പരമപദം
ഏറ്റവും ഉയർന്ന സ്ഥാനം
പരമാർത്ഥം
പരമമായ അർത്ഥത്തെ കുറിക്കുന്നത്
പരാധീനത
അന്യനെ സേവിക്കുന്ന അവസ്ഥ
പരിപ്രേക്ഷണം
ചുഴിഞ്ഞുനോക്കൽ
പരിവാദകൻ
അപവാദം പറയുന്നവൻ
പരിവ്രാജകൻ / സന്ന്യാസി
സർവ്വസംഗപരിത്യാഗി
പരിവേദി
വേദന സഹിക്കുന്നവൾ
പരിവൃത്തം
പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടത്
പരിശിഷ്ടം
ഒടുക്കം ചേർത്തത്
പരോപകാരം
അന്യന് ചെയ്ത് കൊടുക്കുന്ന ഉപകാരം
പരോക്ഷജ്ഞാനം
ഇന്ദ്രിയങ്ങൾക്കു വിഷയമാകാത്ത അറിവ്
പശ്ചിമ അവസ്ഥ
മരിക്കാറായ അവസ്ഥ
പർണ്ണാശനം
ഇല മാത്രം ഭക്ഷിക്കൽ
പന്തിഭേദം
വിളമ്പുന്നതില്‍ കാണിക്കുന്ന പക്ഷഭേദം
പാദപം
പാദം കൊണ്ട് പാനം ചെയ്യുന്നത്
പാമരം
പായ് കെട്ടാനുള്ള മരം.പാരത്രികം –പരലോകത്തെ സംബന്ധിച്ചത്
പാരസ്പര്യം
പരസ്പര സഹകരണത്തിന്റെ ഭാവം
പാരതന്ത്ര്യം
സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ
പാവനചരിത
പാവനമായ ചരിത്രത്തോടു കൂടിയവള്‍
പാശ്ചാത്യം
പടിഞ്ഞാറിനെ സംബന്ധിച്ചത്
പാഷണ്ഡം
മതവിശ്വാസമില്ലായ്മ
പാദപം
പാദം കൊണ്ട് പാനം ചെയ്യുന്നത്
പിതാമഹൻ
പിതാവിന്റെ പിതാവ്
പിതാമഹി
അച്ഛന്റെ അമ്മ
പിതൃഘാതി
പിതാവിനെ വധിക്കുന്നവൻ
പിപഠിഷു
പഠിക്കാൻ ആഗ്രഹിക്കുന്നയാൾ
പിപാസ
വെള്ളം കുടിക്കാനുള്ള ആഗ്രഹം.പിപാസു –കുടിക്കാൻ ആഗ്രഹിക്കുന്നയാൾ.പുരോഭാഗി –കുറ്റം മാത്രം കാണുന്നവൻ
പൂർവരാത്രം
രാത്രിയുടെ ആദ്യഭാഗം
പൂർവ്വസ്മരണ
കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള ഓർമ്മ
പേടിസ്വപ്‌നം
പേടിപ്പിക്കുന്ന സ്വപ്നം
പൗത്രൻ
പുത്രന്റെ പുത്രൻ
പൗത്രി
പുത്രന്റെ പൗത്രി
പൗനരുക്ത്യം
പിന്നെയും പിന്നെയും പറയുക
പൗരാണികം
പുരാണത്തെ സംബന്ധിച്ചത്
പൗരാണികൻ
പുരാണങ്ങളിൽ കീർത്തിക്കപ്പെടുന്നവൻ
പൗർവാപര്യം
പൂർവാപരാക്രമം
പ്രകൃത്യനുകൂലം
പ്രകൃതിക്ക് അനുകൂലം
പ്രതാപശാലി
പ്രതാപമുള്ളവൻ
പ്രതികടം
ചോദ്യത്തിന് മറുചോദ്യം
പ്രതിലോമം
ക്രമത്തിന് വിപരീതമായത്
പ്രതിനിധി
പ്രാതിനിധ്യം വഹിക്കുന്നവൻ
പ്രതിപ്രസ്ഥാനം
മറുപക്ഷത്തു ചേരൽ
പ്രതിഷ്ഠാപകൻ
പ്രതിഷ്ഠിക്കുന്നവൻ.(Fireman (Trainee), 2022)പ്രത്യുത്തരം –മറുപടിക്കുള്ള മറുപടി
പ്രത്യുദാഹരണം
ഉദാഹരണത്തിന് വിപരീതമായത്
പ്രത്യുത്പന്നമതിത്വം
സന്ദർഭാനുസരണം പ്രവർത്തിക്കാനുള്ള ബുദ്ധി
പ്രത്യുദ്ഗമനീയം
എഴുന്നേറ്റ്‌ നിന്ന് ബഹുമാനിക്കാൻ അർഹമായത്
പ്രഥമദര്‍ശനം
ആദ്യദര്‍ശനം / ആദ്യമായി കാണുന്നത്
പ്രഥമഗണനീയൻ
പ്രഥമമായി ഗണിക്കേണ്ടവൻ
പ്രയോഗികാഭിജ്ഞൻ
സന്ദർഭാനുസരണം പ്രയോഗിക്കാൻ അറിയാവുന്നവൻ.(Range Forest Officer (By Transfer) Prelims, 2023)പ്രാക്തനം –പൂർവകർമ്മഫലം
പ്രാചീനം
പണ്ട് ഉള്ളത്
പ്രാപഞ്ചികം
പ്രപഞ്ചത്തെ സംബന്ധിച്ചത്
പ്രാദേശികം
പ്രദേശത്തെ സംബന്ധിച്ച
പ്രാമാണ്യം
പ്രമാണമായിരിക്കുന്ന അവസ്ഥ
പ്രായോഗികം
പ്രയോഗത്തിൽ വരുത്താൻ സാധിക്കുന്നത്
പ്രിയദർശിനി
ദർശനത്തിൽ പ്രിയം തോന്നുന്നവൾ
പ്രിയാസു
ജീവനിൽ കൊതിയുള്ളവൻ
പ്രേക്ഷകൻ
കാണുന്ന ആൾ
പ്രേഷകൻ
പറഞ്ഞയക്കുന്ന ആൾ / സന്ദേശം അയക്കുന്നവൻ
പ്രാംശു
ഉയരം ഉള്ളവൻ
പൈതൃകം
പിതാവിനെ സംബന്ധിച്ചത്
പൈദാഹം
പൈയും ദാഹവും
പൈശാചികം
പിശാചിനെ സംബന്ധിച്ചത്

(2)

ബബൗദ്ധികം
ബുദ്ധിയെ സംബന്ധിച്ച
ബിഭിത്സ
ഭേദിക്കുവാനുള്ള ആഗ്രഹം.ബുഭുക്ഷു –ഭക്ഷിക്കാന്‍ ആഗ്രഹിക്കുന്നവൻ.ബ്രാഹ്മണൻ –ബ്രഹ്മത്തെക്കുറിച്ച് ജ്ഞാനമുളളവൻ

(10)

ഭഭഗ്നാശൻ
ആശ നശിച്ചവൻ
ഭാഗ്യപ്രദാനം
ഭാഗ്യത്തെ ദാനം ചെയ്യുന്നത്
ഭാഗിനേയൻ
സഹോദരിയുടെ പുത്രൻ.ഭാഗിനേയി –സഹോദരിയുടെ മകൾ
ഭാരതീയം
ഭാരതത്തെ സംബന്ധിച്ചത്
ഭാര്‍ഗവന്‍
ഭൃഗുവംശത്തില്‍ പിറന്നവന്‍
ഭംഗ്യന്തരേണ
മറ്റൊരു പ്രകാരത്തിൽ
ഭൂരുഹം
ഭൂമിയിൽ രൂഹമായത്
ഭൗമം
ഭൂമിയെ സംബന്ധിച്ചത്
ഭൗമികം
ഭൂമിയെ സംബന്ധിച്ചത്.ഭൗതികം –ഭൂലോകത്തെ സംബന്ധിച്ചത്
ഭൈമി
ഭീമൻ പുത്രി.മമനോരമ –മനസ്സിനെ രമിപ്പിക്കുന്നത്.മാതാമഹൻ –അമ്മയുടെ അച്ഛൻ

(8)

മാനവൻ
മനുവിന്റെ പിൻഗാമി
മാനസികം
മനസ്സിനെ സംബന്ധിച്ചത്
മാർഗദർശി
വഴികാട്ടി (വഴി കാണിച്ചു തരുന്നവൻ)
മുമുക്ഷു
മോക്ഷം ആഗ്രഹിക്കുന്ന ആൾ
മൃഗീയം
മൃഗത്തെപോലെയുള്ളത്
മിതഭാഷി (വാഗ്മി)
മിതമായി സംസാരിക്കുന്നവൻ
മീമാംസകൻ
മീമാംസ പഠിച്ചിട്ടുള്ളവൻ
മൗനം
മുനിയുടെ ഭാവം

(2)

യയാദവൻ
യദുവംശത്തിൽ പിറന്നവൻ
യാഥാസ്തികൻ
നിലവിലുള്ള സ്ഥിതി നിലനിർത്തുവാൻ ആഗ്രഹിക്കുന്നയാൾ

(3)

രരാഘവൻ
രഘുവംശത്തിൽ പിറന്നവൻ
രാഹിത്യം
ഇല്ലാത്ത അവസ്ഥ
രാഷ്ട്രീയം
രാഷ്ട്രത്തെ സംബന്ധിച്ചത്

(2)

ലലാഭേച്ഛ
ലാഭത്തോടുള്ള ആഗ്രഹം
ലൗകികം
ലോകത്തെ സംബന്ധിച്ചത്.വവക്താവ് –വചിക്കുന്നയാൾ / പറയുന്ന ആൾ

(20)

വാഗ്മി
മിതവും സാരവുമായി സംസാരിക്കുന്ന ആൾ
വാചാലൻ
അധികം സംസാരിക്കുന്നവൻ.വാരിദം –വാരിയെ ദാനം ചെയ്യുന്നത്
വിജിഗീഷു
ജയിക്കണമെന്നു ആഗ്രഹിക്കുന്നവൻ.വിദ്യാര്‍ഥി –വിദ്യയെ അര്‍ഥിക്കുന്നവന്‍
വിനീതൻ
വിനയത്തോടുകൂടിയവൻ
വിഭാര്യൻ / വിദുരൻ
ഭാര്യ മരിച്ചവൻ
വിപദിധൈര്യം
ആപത്തിലെ ധൈര്യം.വിവക്ഷ –പറയാൻ ആഗ്രഹിക്കുന്നത്.വിവക്ഷിതം –പറയുവാൻ ഉദ്ദേശിച്ചത്
വിജനം
ജനം ഇല്ലാത്തയിടം
വിശ്വവിശ്രുതം
ലോകത്തിൽ വിശ്രുതമായത്
വിഷണ്ണൻ / വിഷാദി
വിഷാദമുള്ളവൻ
വിഹഗം
വിഹായസ്സിൽ ഗമിക്കുന്നത്
വ്യക്ഷരം
എഴുതുന്നതിലെ തെറ്റ്
വ്യാഴവട്ടം
പന്ത്രണ്ടു വര്‍ഷക്കാലം.വേത്രവതി –വാതിൽ കാവൽക്കാരി
വേദവാക്യം
അലംഘനീയമായ അഭിപ്രായം.വൈദേഹി –വൈതരണി –നരകത്തിലെ നദി
വൈകാരികം
വികാരത്തെ സംബന്ധിച്ചത്
വൈദികം
വേദത്തെ സംബന്ധിച്ചത്
വൈദേശികം
വിദേശത്തെ സംബന്ധിച്ചത്
വൈവാഹികം
വിവാഹത്തെ സംബന്ധിച്ചത്
വൈയക്തികം
വ്യക്തിയെ സംബന്ധിച്ചത്.(LDC Prelims (Tamil & Malayalam Knowing), 2023)വൈനതേയൻ –വിനതയുടെ പുത്രൻ
വൈയാകരണൻ
വ്യാകരണം പഠിച്ചിട്ടുള്ളവൻ
വൈരസേനി
വീരസേനന്റെ പുത്രൻ

(10)

ശശാകടീന
വണ്ടിയെ സംബന്ധിച്ചത്
ശാരദമേഘം
ശരത്കാലത്തിലെ മേഘം
ശാരീരികം
ശരീരത്തെ സംബന്ധിച്ചത്
ശാശ്വതം
എന്നെന്നും നിലനിൽക്കുന്നത്
ശാസ്ത്രീയം
ശാസ്ത്രത്തെ സംബന്ധിച്ചത്
ശ്വശുരൻ
ഭാര്യയുടെ പിതാവ്.ശുഭപര്യവസായി– ശുഭമായി പര്യവസാനിക്കുന്നത്
ശൈശവം
ശിശുവായിരിക്കുന്ന അവസ്ഥ
ശ്രാവ്യം
കേട്ടേ തീരൂ എന്നുള്ളത്.ശ്രദ്ധാലു –ശ്രദ്ധയുള്ളവന്‍
ശ്രാദ്ധൻ
ശ്രദ്ധയോടു കൂടിയവൻ
ശ്രോതാവ്
ശ്രവിക്കുന്ന ആൾ

(39)

സസത്യകി
സത്യന്റെ പുത്രൻ
സദസ്യൻ
സദസ്സിലിരിക്കുന്നവൻ
സമകാലികർ
ഒരേ കാലത്തു ജീവിക്കുന്നവർ
സമൂലം
വേര് മുതൽ ഇല വരെ സകലതും
സഹർഷം
ഹർഷത്തോട് കൂടി
സഹ്യം
സഹിക്കാന്‍ കഴിയുന്നത്
സഹവർത്തിത്വം
സഹകരിച്ചു ജീവിക്കുന്ന അവസ്ഥ
സഹനശക്തി
എന്തും സഹിക്കാനുള്ള ശക്തി
സര്‍വംസഹ
സര്‍വവും സഹിക്കുന്നവള്‍
സർവതോമുഖം
എല്ലാത്തരത്തിലുമുള്ള
സാകൂതം
ഉദ്ദേശ്യപൂർവ്വകമായി
സാക്ഷി
അക്ഷിയോടുകൂടിയാവാൻ
സാക്ഷരന്‍
അക്ഷര ജ്ഞാനമുള്ളവന്‍
സാമഞ്ജസ്യം
പരസ്പരം പൊരുത്തപ്പെടുന്ന അവസ്ഥ
സാദരം
ആദരവോടുകൂടി
സാഭിമാനം
അഭിമാനത്തോടുകൂടി
സാമരസ്യം
സമരസത്തിന്റെ ഭാവം
സാമൂഹികം
സമൂഹത്തെ സംബന്ധിച്ചത്
സാരഗ്രാഹി
സാരം ഗ്രഹിച്ചവൻ
സാംസ്കാരികം
സംസ്കാരത്തെ സംബന്ധിച്ചത്
സാമ്പത്തികം
സമ്പത്തിനെ സംബന്ധിച്ചത്
സാർത്ഥകം
അർത്ഥത്തോടുകൂടി
സാർവ്വകാലികം
എല്ലാ കാലത്തേക്കുമുള്ളത്
സാർവജനീനം
എല്ലാവർക്കും ഹിതകരമായ / എല്ലാ ജനങ്ങൾക്കും ബാധകമായ.സാർവഭൗതികം –എല്ലാ ജീവജാലങ്ങളെയും സംബന്ധിച്ചത്
സാർവത്രികം
എല്ലായിടത്തും വ്യാപിച്ചിരിക്കുന്നത്
സാത്വികന്‍
സ്വത്വഗുണമുള്ളയാൾ
സീത
സിതയിൽ നിന്നു ജനിച്ചവൾ
സുകരം
എളുപ്പത്തിൽ ചെയ്യാവുന്നത്.സ്ഥാവരം– സ്ഥിരമായി സ്ഥിതി ചെയ്യുന്നത്
സോദ്ദേശ്യം
ഉദ്ദേശത്തോടു കൂടി
സോപാധികം
ഉപാധികളോട് കൂടി
സ്വകീയം
തന്നെ സംബന്ധിച്ചത്
സ്വത്വം
തന്റേതെന്ന ഭാവം
സ്വഗതം
തന്നത്താൻ പറയുന്നത്
സ്വതസിദ്ധം
താനേതന്നെ കിട്ടിയത്
സ്വാഭിപ്രായം
സ്വന്തം അഭിപ്രായം
സ്വപ്രത്യയസ്ഥൈര്യം
സ്വന്തം അഭിപ്രായത്തിൽ ഉറച്ചുനിൽക്കൽ
സ്യാലൻ
സഹോദരിയുടെ ഭർത്താവ്.സ്മാരകം– സ്മരണ നിലനിർത്തുന്നത്
സ്നുഷ
മകന്റെ ഭാര്യ.സൃഷ്ടാവ്  –സൃഷ്ടി നടത്തുന്നവൻ
സൗമിത്രി
സുമിത്രയുടെ മകൻ.സൈദ്ധാന്തികൻ– സിദ്ധാന്തം ആവിഷ്കരിക്കുന്നവൻ

(3)

ഹഹതാശൻ
ആശ നശിച്ചവൻ
ഹന്താവ്
കൊല്ലുന്നവന്‍ / ഹനിക്കുന്നവൻ
ഹിതേച്ഛു
ഹിതത്തെ കാംക്ഷിക്കുന്നവന്‍.ഹൃദയസ്പൃക് –ഹൃദയത്തെ സ്പർശിക്കുന്നത്