ഇന്നത്തെ പോസ്റ്റിൽ നമുക്ക് മലയാളം വ്യാകരണത്തിലെ 'ചേർത്തെഴുതുക' എന്ന ഭാഗം നോക്കാം.എല്ലാ പി.എസ്.സി. പരീക്ഷകളിലും മലയാളം വ്യാകരണ ഭാഗത്തു നിന്ന് ഏതാണ്ട്10-15ചോദ്യങ്ങൾ ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. അതിൽ ഉറപ്പായും ഒന്നോ രണ്ടോ ചോദ്യങ്ങൾ 'ചേർത്തെഴുതുക, പിരിച്ചെഴുതുക, സന്ധികൾ'എന്ന പാഠഭാഗത്തുനിന്നായിരിക്കും.തൽക്കാലം നമ്മൾ സന്ധികളെ കുറിച്ച് ഇതിൽ വിശദീകരിക്കുന്നില്ല. സന്ധികൾ വിശദമായി മറ്റൊരു പോസ്റ്റിൽ ചർച്ച ചെയ്യുന്നതായിരിക്കും.2023-ൽ ഇതുവരെ പി.എസ്.സി. ചോദിച്ച ചോദ്യങ്ങളും ഇതോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നു.ചേർത്തെഴുതുകഅഅ +അൻ =അവൻ.(Civil Excise Officer (Trainee), 2025)അ + അള്‍= അവള്‍.(Assistant Gr II/ Data Entry Operator, 2024)അ + ആൾ= അയാൾ.(University Assistant, 2023)അ + ക്ഷരം =അക്ഷരം.അ + കാലം= അക്കാലം.(ദ്വിത്വസന്ധി)(Junior Time Keeper / Sales Assistant, 2025)അ + ദേഹം= അദ്ദേഹം.അ + നേരം= അന്നേരം.അ + ഇടം = അവിടം.(Clerk Spl, recruitment, 2025)അടിക്ക് + അടി= അടിക്കടി.അണു + ആയുധം =അണ്വായുധം.അപ് + ജം=അബ്‌ജം.(Range Forest Officer (By Transfer) Prelims, 2023)അഭി + ഇഷ്ടം =അഭീഷ്ടം.അഭി + ഉദയം =അഭ്യുദയം.അഭിപ്രായ + ഐക്യം= അഭിപ്രായൈക്യം.അതി + അല്പം= അത്യുല്പം.അതി + അന്തം= അത്യന്തം.(LDC Malappuram, 2014)അതി + ആഗ്രഹം= അത്യാഗ്രഹം.അതി +ആശ്ചര്യം =അത്യാശ്ചര്യം.അതിശയ + ഉക്തി =അതിശയോക്തി.അത് + അല്ല= അതല്ല.അധസ് + പതനം= അധഃപതനം.അധഃ + സ്ഥിതൻ =അധസ്ഥിതൻ.അനു + അർത്ഥം =അന്വർത്ഥം.അല + ആഴി =അലയാഴി.(Lab Attender Main Exam, 2024)അല്ല + എന്ന്= അല്ലെന്ന്.അല്ല + എങ്കില്‍= അല്ലെങ്കില്‍.അന്തർ + അഗ്നി =അന്തരഗ്നി.അന്തഃ + ഗതം= അന്തര്‍ഗതം.(LD Typist / Steno / Confidential Assistant, 2025)അന്തഃ + ഛിദ്രം =അന്തശ്ഛിദ്രം.(LDC Ernakulam, 2024)അന്തഃ + സത്താ= അന്തഃസത്ത.അയാൾക്ക് + ഉണ്ടായി= അയാൾക്കുണ്ടായി.അരുണ + ഉദയം. =അരുണോദയം.അവകാശം + ഉണ്ട്= അവകാശമുണ്ട്.അവിടെ + അവിടെ =അവിടവിടെ.അഹം + കാരം= അഹങ്കാരം.അഹസ്സ് + വൃത്തി =അഹർവൃത്തി.(LDC Kottayam, 2005)ആആന + ചന്തം= ആനച്ചന്തം.ആന + ഭ്രാന്ത് =ആനബ്ഭ്രാന്ത്.(LDC Pathanamthitta, 2014)ആവിഃ + കാരം= ആവിഷ്കാരം.ആയിരം + ആണ്ട് =ആയിരത്താണ്ട്.(LDC Malappuram, 2007)ആയിരം + ആയിരം= ആയിരമായിരം.ആയി + എന്ന്= ആയെന്ന്.ആയു: + ആരോഗ്യം =ആയുരാരോഗ്യം.ആയു: + കാലം =ആയുഷ്കാലം.ആയു: + ബലം= ആയുർബലം.ആയുഃ + ശേഷം= ആയുശ്ശേഷം.ആയുസ്സ് + വേദം =ആയുർവ്വേദം.(LDC Idukki, 2003)ഇഇ + അൾ= ഇവൾ.(Clerk Typist / Typist Clerk, 2021)ഇ + ഇടം= ഇവിടം.ഇ + കാര്യം= ഇക്കാര്യം.(Junior Typist/LD Typist, 2023)ഇ + വണ്ണം= ഈവണ്ണം.ഇതി + ആദി =ഇത്യാദി.ഇതി + ഉവാചാ =ഇത്യുവാചാ.ഇല്ല + എങ്കില്‍= ഇല്ലെങ്കില്‍.ഇനി + ഒരിക്കലും= ഇനിയൊരിക്കലും.ഇളയ + അമ്മ= ഇളയമ്മ.ഇരുമ്പ് + അഴി= ഇരുമ്പഴി.ഇരിപ്പ് + ആയി= ഇരിപ്പായി.ഈഈശ്വര + ഇച്ഛ= ഈശ്വരേച്ഛ.ഉഉട + ആട= ഉടയാട.ഉള്‍ + മ= ഉണ്‍മ.ഉച്ച + ഊണ്= ഉച്ചയൂണ്.ഉത് + നമ്രം =ഉന്നമ്രം.(Woman Police Constable, 2023; LD Clerk/Clerk (Ex-Servicemen Only), 2021)ഉത് + ഘാടനം =ഉദ്ഘാടനം.ഉത് + ഘോഷം= ഉദ്ഘോഷം.ഉത് + മുഖം =ഉന്മുഖം.ഉത് + ലംഘനം =ഉല്ലംഘനം.ഉത് + ശിഷ്ടം =ഉച്‌ഛിഷ്ടം.ഉത് + ശ്വാസം =ഉച്ഛ്വാസം.ഉദ് + ഹരണം =ഉദ്ധരണം.(Police Constable, 2022)ഉരുള + ഉരുട്ടി= ഉരുളയുരുട്ടിഎഎന്‍ + എ= എന്നെ.എന്‍ + ഓട് =എന്നോട്.എത്ര + എത്ര= എത്രയെത്ര.എന്ത് + പറ്റി =എന്തുപറ്റി.എന്ത് + എങ്കിലും =എന്തെങ്കിലും.എങ്ങനെ + എങ്കിലും =എങ്ങനെങ്കിലും.എണ്‍ + നൂറ്= എണ്ണൂറ്.എണ്‍ + ആയിരം =എണ്ണായിരം.(Junior Assistant, 2023;Assistant Manager KSCD, Mains 2024)എൺ + ചുവടി =എഞ്ചുവടി.എഴുത്ത് + അച്ഛന്‍= എഴുത്തച്ഛന്‍.ഒഒന്ന് + ഓടി= ഒന്നോടി.ഒരു + ഇടി= ഒരിടി.ഒരു + ഒറ്റ= ഒരൊറ്റ.ഓഓണ + സദ്യ= ഓണസ്സദ്യ.ഓർമ + ആയി =ഓർമയായി.ഋഋക് + വേദം= ഋഗ്വേദം.കകട + കോൽ= കടകോൽ.(Assistant Information Officer, 2024)കടം + കഥ =കടങ്കഥ.(LDC Palakkad, 2007)കടം + പത്രം =കടപ്പത്രം.കടൽ + പുറം =കടപ്പുറം.(LDC Alappuzha, 2024)കര + ഓട് =കരയോട്.കരതല + ആമലകം =കരതലാമലകം.കരി + കൂവളം= കരിങ്കൂവളം.കരി + പുലി= കരിമ്പുലി.(Village Field Assistant, 2023)കരി + ചന്ത= കരിഞ്ചന്ത.കരി + പാറ= കരിമ്പാറ.കരിമ്പന + പട്ട= കരിമ്പനപ്പട്ട.കല + ഉപാസകൻ= കലോപാസകൻ.കല് + മദം, കൽ + മദം= കന്‍മദം.(LDC Prelims (Tamil & Malayalam Knowing), 2023;Lab Attender Main Exam, 2024)കല് + മതിൽ =കന്മതിൽ.കലം + അറ= കലവറ.(LDC Wayanad, 2011)കൺ + നീർ = കണ്ണീർ.(Junior Typist/LD Typist, 2023; LDC Alappuzha, 2014;Lab Assistant HSE Main Exam, 2025)കൺ +തു= കണ്ടു.കണ്ടു + ഇല്ല= കണ്ടില്ല.കണ്ട് + എത്തി =കണ്ടെത്തി.കവി + ഇന്ദ്രൻ =കവീന്ദ്രൻ.കവിള്‍ + തടം= കവിള്‍ത്തടം.കറുത്ത + അമ്മ= കറുത്തമ്മ.കാക്ക + പൊന്ന് =കാക്കപ്പൊന്ന്.(Clerk Typist / Typist Clerk, 2021)കാട് + ഇൽ =കാട്ടിൽ.കാട് + ആന =കാട്ടാന.കാല + അഹി =കാലാഹി.കാലി + തൊഴുത്ത്= കാലിത്തൊഴുത്ത്.കാണുന്നു + ഇല്ല= കാണുന്നില്ല.കാറ്റ് + അടിക്കുന്നു =കാറ്റടിക്കുന്നു.കാവ്യ + ഉപകരണം =കാവ്യോപകരണം.(Junior Assistant / Cashier, 2018)കാട്ടി + ഏൻ =കാട്ടിനേൻ.(Degree Level Prelims Stage II, 2024)കുരുന്ന് + ഓല =കുരുത്തോല.കുട്ടി + പട്ടാളം =കുട്ടിപ്പട്ടാളം.കൂട്ടി + ഉരുമ്മി= കൂട്ടിയുരുമ്മി.കിളി + കൂട്= കിളിക്കൂട്.കിളി + കൊഞ്ചല്‍= കിളിക്കൊഞ്ചല്‍.കേള്‍ + തു= കേട്ടു.(Assistant Prison Officer, 2025)കേമം + അൻ =കേമൻ.(SSLC Main Exam, 2022)കോടതിയിൽ + എത്തി= കോടതിയിലെത്തി.ഗഗതി +അന്തരം =ഗത്യന്തരം.ഗള + ഉദരം= ഗളോദരം.ചചന്ത + ല്‍= ചന്തയില്‍.ചത്ത് + ഒടുങ്ങി =ചത്തൊടുങ്ങി.ചരണ + അരവിന്ദം =ചരണാരവിന്ദം.(Clerk Typist / Typist Clerk, 2021)ചലത് + ചിത്രം =ചലച്ചിത്രം.ചാടി + പുറപ്പെട്ടു= ചാടിപ്പുറപ്പെട്ടു.ചിത് + മുദ്ര =ചിന്മുദ്ര.(Clerk Main Exam, 2024)ചിറു + ഓളം= ചിറ്റോളം.(LDC Prelims (Tamil & Malayalam Knowing), 2023)ചൂട് + ഉണ്ട്= ചൂടുണ്ട്.ചുള്ളി + കമ്പുകൾ= ചുള്ളിക്കമ്പുകൾ.ചിത് + മയം= ചിന്മയം.(Theatre Assistant Main Exam, 2024)ചിത് + ആനന്ദം =ചിദാനന്ദം.ചെവി + ഓർത്ത്= ചെവിയോർത്ത്.ചെം + ചുണ്ട് =ചെഞ്ചുണ്ട്.ചെം + തൊണ്ടി =ചെന്തൊണ്ടി.ചേതസ് + ഹരം= ചേതോഹരം.ചേർ + ഇൽ =ചേറിൽ.ജജന + ആവലി=ജനാവലി.ജഗത് + ഈശ്വരൻ= ജഗദീശ്വരൻ.ജഗത് + നാഥൻ= ജഗന്നാഥൻ.ജലം + ചായം=ജലച്ചായം.ജീവത് + ശവം=ജീവച്ഛവം.ഞഞാൻ + അപേക്ഷിക്കുന്നു= ഞാനപേക്ഷിക്കുന്നു.ഞാൻ + എന്റെ= ഞാനെന്റെ.ഞാറ് + വേല =ഞാറ്റുവേല.തതത് + ആവിഷ്കാരം =തദ്ധ്വാവിഷ്കാരം.തത് + ത്വം =തത്വം.(Computer Operator, 2023)തത് +ജീവിതം =തജ്‌ജീവിതം.(Fireman (Trainee), 2022)തന്‍ + കല്‍= തങ്ങള്‍.താന്‍ + കള്‍= താങ്കള്‍.തൺ + താർ= തണ്ടാർ.തൺ + നീർ =തണ്ണീർ.തങ്ക + ചിറക്= തങ്കച്ചിറക്.തണുപ്പ് + ഉണ്ട്= തണുപ്പുണ്ട്.(Sub Inspector Trainee, 2023)തഥാ + ഏവ =തഥൈവ.തനു + അന്തരം =തന്വന്തരം.തപഃ + നിധി =തപോനിധി.തപഃ + ശക്തി =തപശ്ശക്തി.തപസ് + ചര്യ= തപശ്ചര്യ.താമര + ഇല =താമരയില.താഴ് + കോൽ =താക്കോൽ.(Degree Level Prelims, 2025)താഴെ + ഇറങ്ങി= താഴെയിറങ്ങി.(Junior Time Keeper / Sales Assistant, 2025)തായ് + വഴി =താവഴി.തിരു + അടി= തിരുവടി.തിരു + ആതിര= തിരുവാതിര.തിരു + ഓണം= തിരുവോണം.(LD Clerk/DEO, 2023)തിരു + പാദം =തൃപ്പാദം.(Field Officer, 2025)തിരു + അടി= തിരുവടി.(LDC Alappuzha, 2024)തിരുമുൻ + കാഴ്ച= തിരുമുൽക്കാഴ്ച.(Secretary (LSGD), 2024)തിൻ + തു= തിന്നു.തുമ്പി + കൈ= തുമ്പിക്കൈ.തുള്ളി + ചാടി =തുള്ളിച്ചാടി.തെല്ല് + ഇട= തെല്ലിട.തൊൺ + നൂറ്= തൊണ്ണൂറ്.തൊട്ടു + ഇല്ല =തൊട്ടില്ല.തൊട്ടു + അരികത്ത്= തൊട്ടരികത്ത്.തൊട്ടാവാടി + തൊടി= തൊട്ടാവാടിത്തൊടി.ദദിക് + അംബരൻ =ദിഗംബരൻ.ദിക് + വിജയം= ദിഗ്വിജയം.(Clerk by Transfer, 2024)ദുഃ + കൃതം= ദുഷ്കൃതം.ദുഃ + ശകുനം= ദുശ്ശകുനം.ധധനം + എ= ധനത്തെ.ധനുസ് + പാണി =ധനുഷ്‌പാണി.(Police Constable, 2022)നനല് + മ / നല്‍ + മ= നന്മ.(LDC Thrissur, 2014)നല് + നൂൽ= നന്നൂൽ.(LDC Prelims (Tamil & Malayalam Knowing), 2023;Female Warden/Clerk/Lab Assistant, 2024)നയന + ഇന്ദ്രീയം =നയനേന്ദ്രീയം.നവ + ഉത്ഥാനം =നവോത്ഥാനം.നി + കൾ =നിങ്ങൾ.(LDC Pathanamthitta, 2005)നിർ + ആമയം =നിരാമയം.(Woman Police Constable, 2025)നിഃ + അർത്ഥം= നിരർത്ഥം.നിഃ + കളങ്കം =നിഷ്കളങ്കം.നിഃ + ഫലം= നിഷ്ഫലം.നിഃ + സാരം=നിസ്സാരം.നിഃ + ശേഷം =നിശ്ശേഷം.നിലം + അറ= നിലവറനിൻ + കൾ= നിങ്ങൾ.നിൻ + തു =നിന്നു.(Junior Typist Clerk, 2023)നിഷ്ഫലം + ആയ= നിഷ്ഫലമായ.നിര് + രസം= നീരസംനൂറ്റി + ഒന്ന് + അടി= നൂറ്റിയൊന്നടി.നെല്ല് + പുര =നെൽപ്പുര.നെന്‍ + മണി / നെല്‍ + മണി= നെന്‍മണി.(Junior Typist/LD Typist, 2023; Junior Assistant, 2023)നേ + അനം =നയനം.പപര + അധീനം =പരാധീനം.പര + ഉപകാരം= പരോപകാരം.പരമ + ഈശ്വരൻ =പരമേശ്വരൻ.പരമ + ഉച്ച + നില =പരമോച്ചനില.(LDC PTA, 2024)പട + കളം =പടക്കളം.(Female Warden/Clerk/Lab Assistant, 2024)പടി + കെട്ട്= പടിക്കെട്ട്.പന + ഓല =പനയോല.(LDC Kannur, 2011)പണ + കിഴി =പണക്കിഴി.പല + ഉരു =പലവുരു.(Police Constable, 2023)പലിശ + ഇല്ലാതെ= പലിശയില്ലാതെ.പറയാൻ + ഉണ്ടോ= പറയാനുണ്ടോപറഞ്ഞു + ഇല്ല= പറഞ്ഞില്ല.പഴ + കട =പഴക്കട.പഞ്ച + ഇന്ദ്രീയം =പഞ്ചേന്ദ്രീയം.പാതി + ഫലം= പാതിപ്ഫലം.(Assistant Manager KSCD, Mains 2024)പാഠ്യ + ഇതര =പഠ്യേതര.പായ് + കപ്പൽ =പായിക്കപ്പൽ.പാട്ടുകൾ + എല്ലാം= പാട്ടുകളെല്ലാം.പിൻ + കാലം =പിൽക്കാലം.പുരട്ടി + ഇരുന്ന= പുരട്ടിയിരുന്ന.പുളി + കുരു =പുളിങ്കുരു.പുറം + അടി =പുറവടി.(University Assistant, 2023)പുഴ + ഓരം =പുഴയോരം.പൂ + അമ്പൻ =പൂവമ്പൻ.പൂ +കാവനം =പൂങ്കാവനം.പൂ + പൊടി =പൂമ്പൊടി..(Assistant Time Keeper, 2008)പൂ + തട്ടം =പൂത്തട്ടം.(LD Clerk/DEO, 2023)പൂ +തിങ്കൾ =പൂന്തിങ്കൾ.പൂ + തോട്ടം =പൂന്തോട്ടം.പ്ര + മാനം =പ്രമാണം.(Degree Level Prelims, 2025)പ്രതി + ഏകം= പ്രത്യേകം.പ്രതി + ഉപകാരം = പ്രത്യുപകാരം.(LDC Ernakulam, 2007;Lab Assistant HSE Main Exam, 2025)പെറ്റ + അമ്മ =പെറ്റമ്മ.(LDC Pathanamthitta, 2007)പെരും + പറ =പെരുമ്പറ.(Women Civil Excise Officer, 2026;Sub Inspector Trainee, 2023)പൊന്‍ + കുടം= പൊല്ക്കുടം.(Junior Typist Clerk, 2023)പൊന്‍ + കതിര്‍= പൊല്‍കതിര്‍.പൊൻ + കരൾ + കൂട് =പൊൽക്കരൾക്കൂട്.(Clerk by Transfer, 2024)പൊന്‍ + തിടമ്പ് =പൊൽത്തിടമ്പ്.(Clerk Typist / Typist Clerk, 2021)പൊന്ന് + ഓണം= പൊന്നോണം.പോ + ഉന്നു =പോവുന്നു.പോട്ടെ + അവൻ= പോട്ടവൻ / പോട്ടെയവൻ.(Degree Level Prelims Stage II, 2024)ബബഹിഃ + കൃത്യം= ബഹിഷ്കൃതം.ഭഭരണിയിൽ + ആക്കി= ഭരണിയിലാക്കി.ഭാനു + ഉക്തി =ഭാനൂക്തി.മമക്കൾ + തായം =മക്കത്തായം.(Senior Superintendent/ Assistant Treasury Officer, 2022)മനഃ + പൊരുത്തം= മനഃപൊരുത്തം.മനഃ + ബലം =മനോബലം.മനഃ + ദുഃഖം =മനോദുഃഖം.മനഃ + സാക്ഷി =മനസ്സാക്ഷി.(LDC Palakkad, 2014)മനഃ + സാന്നിധ്യം= മനസാന്നിധ്യം.മനഃ + സുഖം =മനസ്സുഖം.മനഃ + വിജ്ഞാനം =മനോവിജ്ഞാനം.മനസ് + കാഠിന്യം= മനഃകാഠിന്യം.മനസ് + ഖേദം= മനഃഖേദം.മനസ് + ശക്തി= മനശ്ശക്തി.മല + ആളം= മലയാളം.(LDC Idukki, 2007)മലര് + അമ്പൻ =മലരമ്പൻ.(Police Constable, 2023)മലർ + കളം + എഴുതി + കാത്ത + ഒരു + അരചൻ= മലർക്കളമെഴുതിക്കാത്തോരരചൻ.(LDC PTA, 2024)മഴ + കാറ്= മഴക്കാറ്.മരം + കൾ = മരങ്ങൾ.(Degree Prelims Stage 3, 2023;Clerk (Various), 2025)മരം + ഇല്‍= മരത്തില്‍.മണൽ + അരണ്യം= മണലരണ്യം.(Degree Prelims Stage 3, 2023)മഞ്ഞ + പട്ട്= മഞ്ഞപ്പട്ട്.മഞ്ഞ + പുടവ= മഞ്ഞപ്പുടവ.മഞ്ഞ + കോടി= മഞ്ഞക്കോടി.മടി + ശീല= മടിശ്ശീല.(Junior Assistant, 2023)മടിയിൽ + ഇരുത്തി= മടിയിലിരുത്തി.മണി + അറ= മണിയറ.മഹത് + ചരിതം= മഹച്ചരിതം.(LDC Kasargod, 2005)മഹത് + ചരമം =മഹച്ചരമം.മഹത് + വചനം =മഹദ്വചനം.മഹാ + ഉത്സവം =മഹോത്സവം.മഹാ + ഋഷി =മഹർഷി.മഹീ + ഇന്ദ്രൻ =മഹീന്ദ്രൻ.മഹീ + ഈശ്വരൻ =മഹീശ്വരൻ.മാതാ + പിതാക്കള്‍= മാതാപിതാക്കള്‍.മുല്ല + പൂവ്= മുല്ലപ്പൂവ്.മുത്തശ്ശി + കഥ= മുത്തശ്ശിക്കഥ.മേൽ + മ= മേന്മ.മോഹം + ഏകം =മോഹൈകം.യയഥാ + ഉചിതം= യഥോചിതം.(Fire and Rescue Officer, 2023)യശഃ + ശരീരം= യശശ്ശരീരം.രരണ്ട് + അടി= രണ്ടടി.രഘു + വംശം =രഘുവംശം.രമാ + ഈശൻ =രമേശൻ.രാജ + ഋഷി= രാജർഷി.രാജ്യം + എ= രാജ്യത്തെ.രാജ്യ + അവകാശി= രാജ്യാവകാശി.രാവിൽ + ലെ =രാവിലെ.(LDC Wayanad, 2014)വവഴി + അമ്പലം= വഴിയമ്പലം.വഴി + ഇല്‍= വഴിയില്‍വഴി + തിരിവ്= വഴിത്തിരിവ്.വരിക + എടോ =വരികെടോ.(Office Attender Gr II,2024)വരും + ഇന്‍= വരുവിന്‍വരാതെ + ഇരുന്നു =വരാതിരുന്നു.(Male Warden, 2004)വട്ടം + പലക =വട്ടപ്പലക.(Degree Prelims Stage 3, 2023)വസന്ത + ഋതു =വസന്തർത്തു.(KAS Officer trainee, 2025)വാക് + വാദം= വാഗ്വാദം.വാക് + മയം =വാങ്മയം.(Police Constable, 2023;LDC (EKM & WYD),2024)വാക് + ദേവി= വാഗ്ദേവി.വാക് + ഈശൻ =വാഗീശൻ.വാക് + ധോരണി= വാഗ്ധോരണി.(Assistant Kannada Knowing,2024)വാക് + മാധുര്യം= വാങ്മാധുര്യം.വാക് + വിലാസം =വാഗ്വിലാസം.(Fireman Gr. II, 2023)വാഴ + കുല= വാഴക്കുല.വാഴ+പഴം= വാഴപ്പഴം.വിണ്‍ + തലം = വിണ്ടലം.(ആദേശ സന്ധി)(LDC TVM, 2005,Civil Excise Officer (Trainee), 2025)വിദ്യ + അഭ്യാസം =വിദ്യാഭ്യാസം.(Junior Typist Clerk, 2023)വിദ്യ + ആലയം =വിദ്യാലയം.വിദ്യുത് + ലോകം= വിദ്യുല്ലോകം.വിദ്യുത് + ശക്തി = വിദ്യുത്ച്ഛക്തി.(LDC, 2010;LDC/Time Keeper/Computer Programmer, 2025)വിഷയ + ഏകം =വിഷയൈകം.(Junior Typist Clerk, 2023)വിൽ + തു =വിറ്റു.വീട് + ഇൽ= വീട്ടിൽ.വീട് + പണി =വീടുപണി.(SSLC Main Exam, 2022)വീര + ഉചിതം =വീരോചിതം.വീർപ്പ് + അടക്കി= വീർപ്പടക്കി.വ്യക്തം + അല്ല= വ്യക്തമല്ല.വെള്‍ + മ= വെണ്മ.(Sales Assistant Gr II, 2025;Woman Fire & Rescue Officer Trainee, 2025)വെൺ + ചാമരം =വെഞ്ചാമരം.(Assistant Kannada Knowing,2024)വെൺ + നിലാവ് =വെണ്ണിലാവ്.വെൺ + നീർ =വെണ്ണീർ.(Police Constable, 2023)വെണ്ണക്കട്ടുണ്ണി =വെണ്ണ + കട്ട + ഉണ്ണി.(Field Officer (Main Exam), 2023)വെള്ളി + കരണ്ടി= വെള്ളിക്കരണ്ടി.വേള്‍ + തു= വേട്ടു.(UP School Teacher Malayalam, 2023)ശശരത് + ചന്ദ്രൻ= ശരച്ചന്ദ്രൻ.(Fireman Gr. II, 2023)ശാസ്ത്രം + ജ്ഞൻ =ശാസ്ത്രജ്ഞൻ.(LDC Palakkad, 2005)ശിരസ്സ് + ഛേദം =ശിരച്ഛേദം.ശീല + കുട= ശീലക്കുട.ഷഷട് + രസം= ഷഡ്രസം.ഷഡ് + പദം= ഷട്പദം.സസപ്ത + ഋഷി =സപ്തർഷി.സത് + ആചാരം= സദാചാരം.സത് + ചരിതം =സച്ചരിതം.സത് + ചിത്= സച്ചിത്.സത് + ജനം =സജ്ജനം.സത് + ഭാവം =സദ്ഭാവം.(Clerk Various, 2025)സത് + വാർത്ത =സദ്വാർത്ത.സന്തുലിത + അവസ്ഥ =സന്തുലിതാവസ്ഥ.സാഹിത്യ + ഇതരം =സാഹിത്യേതരം.സു + അല്പം =സ്വല്പം.സു + ആഗതം =സ്വാഗതം.സുന്ദരം + ആയ= സുന്ദരമായ.സുഹൃത് + ജനം= സുഹൃജ്ജനം.(LD Typist, Reporter Gr III, 2023)സുഹൃത് + വലയം =സുഹൃദ്വലയം.സൂര്യ + ഉദയം= സൂര്യോദയം.സ്വ + ഇച്ഛ= സ്വേച്ഛ.സ്വപ്നേ + അപി =സ്വപ്നേപി.സം + ഋദ്ധി =സമൃദ്ധി.(KAS Officer trainee, 2025)ഹഹൃത് + അന്തം =ഹൃദന്തം.ഹൃത് +വികാരം= ഹൃദ്വികാരം.(Secretariat Assistant, 2018)ഹൃദയ + ഉന്നതി= ഹൃദ്യോന്നതി.ഹൃദയ + ഐക്യം =ഹൃദയൈക്യം.Read More:Malayalam Grammar Sectionഒറ്റപ്പദങ്ങൾപര്യായ പദങ്ങൾവിപരീതപദങ്ങൾമലയാള ഭാഷാശൈലികൾThanks for reading!!!
Cherthezhuthuka (ചേർത്തെഴുതുക) | Malayalam Grammar
Dec 2023|🟢Current|8 min read
Key Takeaway
ഇന്നത്തെ പോസ്റ്റിൽ നമുക്ക് മലയാളം വ്യാകരണത്തിലെ 'ചേർത്തെഴുതുക' എന്ന ഭാഗം നോക്കാം.എല്ലാ പി.എസ്.സി.