ഇന്നത്തെ ഈ പോസ്റ്റിലൂടെ നമുക്ക് മലയാള വ്യാകരണത്തിലെ 'വിപരീതപദങ്ങൾ'(Antonyms)എന്ന ഭാഗം പഠിക്കാം.ഒരേഭാഷയിൽ,ഒരുപദത്തിന്റെ അർത്ഥത്തിന് വിരുദ്ധമായ ഒരു അർത്ഥം പ്രകടിപ്പിക്കുന്ന മറ്റൊരു പദത്തെഅല്ലെങ്കിൽപദങ്ങളെ നമ്മൾ 'വിപരീതപദങ്ങൾ'എന്ന് വിളിക്കുന്നു.എല്ലാ പിഎസ്‌സിപരീക്ഷകളിലെയും മലയാളം വിഭാഗത്തിലെ ഒരു മാർക്ക് ചോദ്യം ഈ ഭാഗത്തിൽ നിന്ന് കാണാൻ കഴിയും.വിപരീതപദങ്ങൾവിവിധ കേരള പി.എസ്.സി പരീക്ഷകളിൽ ചോദിച്ച മലയാള ഭാഷയിലെ എല്ലാ വിപരീതപദങ്ങളും അക്ഷരമാല ക്രമത്തിൽ:അഅത്രXതത്ര.അകംXപുറം.അക്ഷരംXക്ഷരം.അസ്തിXനാസ്തി.അച്ഛംXഅനച്ഛം.അർഹംXഅനർഹം.അധികംXന്യൂനം.(Junior Typist Clerk, SSLC Mains, 2023)അഘംXഅനഘം.അച്ചംXഅനച്ചം.അമരംXഅണിയം.(Village Field Assistant, 2025)അലസംXഉജ്ജ്വലം.അധമൻXഉത്തമൻ.അപേക്ഷXഉപേക്ഷ.അബദ്ധംXസുബദ്ധം.അപായംXഉപായം.അപചയംXഉപചയം.അപകാരംXഉപകാരം.അപചാരംXഉപചാരം.അപമാനംXഅഭിമാനം.അപരാധിXനിരപരാധി.അഭാവംXസാന്നിദ്ധ്യം.അവർണ്ണൻXസവർണ്ണൻ.അനുകൂലംXപ്രതികൂലം.അനുഗ്രഹംXനിഗ്രഹം.അഗ്രജൻXഅവരജൻ.അഭിമാനംXഅപമാനം.അടിവാരംXമേൽവാരം.അതിഥിXആതിഥേയൻ.ആത്മനിഷ്ഠംXവസ്തുനിഷ്ഠം.അധഃപതനംXഉത്പതനം.അധികൃതംXഅനധികൃതം.അധോഗതിXപുരോഗതി.അധോഭാഗംXഉപരിഭാഗം.അധുനാതനംXപുരാതനം.അനുസരണംXധിക്കാരം.അനുലോമംXപ്രതിലോമം.അന്തർഭാഗംXബഹിർഭാഗം.അന്തർമുഖംXബഹിർമുഖം.അഭിജ്ഞൻXഅജ്ഞൻ, അനഭിജ്ഞൻ.അവശൻXആരോഗ്യവാൻ.അതിശയോക്തിXന്യൂനോക്തി.അർഥിXപത്യർഥി.(Clerk by Transfer, 2024)അങ്കുശംXനിരങ്കുശം.(Lab Assistant HSE Main Exam, 2025)ആആദിXഅന്തം, അനാദി.ആയംXവ്യയം.ആശXനിരാശ.ആകാശംXഭൂമി.ആർദ്രംXശുഷ്‌കം.ആന്തരംXബാഹ്യം.(Beat Forest Officer, 2023)ആന്തരികംXബാഹ്യം.ആത്മീയംXഭൗതികം.(Beat Forest Officer, 2023)ആതുരംXഅനാതുരം.ആഗമനംXനിർഗമനം.(Computer Operator / Analyst, KWA, 2025)ആദാനംXപ്രദാനം.(Village Field Assistant, 2025; Beat Forest Officer, 2023)ആജ്ഞXഅപേക്ഷ.ആയാസംXഅനായാസം.ആഡംബരംXഅനാഡംബരം.ആസ്ഥXഅനാസ്ഥ.ആർജവംXകൗടില്യം.(Beat Forest Officer, 2023)ആസ്തിXനാസ്തി.ആസക്തിXവിരക്തി.ആസ്തികന്‍Xനാസ്തികന്‍.ആസ്തിക്യംXനാസ്തിക്യം.(LD Typist, 2023)ആഗ്രഹംXദുരാഗ്രഹം.ആദരവ്Xഅനാദരവ്.ആദ്യംXഅവസാനം.ആരംഭംXഅവസാനം.ആര്യൻXഅനാര്യൻ.ആവൃതംXഅനാവൃതം.ആവശ്യംXഅനാവശ്യം.ആലംബംXഅനാലംബം.ആയാസംXഅനായാസം.ആവിർഭാവംXതിരോഭാവം.ആരോഹണംXഅവരോഹണം.ആദിമംXഅന്തിമം.ആധിക്യംXവൈരള്യം.ആധുനികംXപുരാതനം, പൗരാണികം.ആധുനാതനംXപുരാതനം.(Computer Operator, Degree Level Mains, 2023)ആവരണംXഅനാവരണം.ആചാരംXഅനാചാരം.ആച്ഛാദനംXഅനുച്ഛാദനം.ആക്രമണംXപ്രതിരോധം.ആഭ്യന്തരംXബാഹ്യം.ആഭിമുഖ്യംXവൈമുഖ്യം.ആകർഷകംXഅനാകർഷകം.ആകർഷണംXവികർഷണം.ആകുലംXഅനാകുലം.ആശ്രയംXനിരാശ്രയം.ആമയംXനിരാമയം.(LD Clerk, Data Entry Operator, Plus Two Mains, 2023)ആഘാതംXപ്രത്യാഘാതം.ആശാസ്യംXഅനാശാസ്യം.ആസുരംXസുരം.ഇഇഹംXപരം.ഇമ്പംXതുമ്പം.(Assistant Information Officer, 2024)ഇച്ഛXഅനിച്ച.ഇളപ്പംXവലുപ്പം.ഇഷ്ടംXഅനിഷ്ടം.ഇരുൾXവെളിച്ചം.ഇകഴ്ത്തൽXപുകഴ്ത്തൽ.ഇണങ്ങുകXപിണങ്ങുക.ഈഈദൃശംXതാദൃശം.ഉഉച്ചംXനീചം.ഉഷ്ണംXശീതം.ഉഗ്രംXശാന്തം.ഉപമXനിരുപമ.ഉപമംXഅനുപമം.ഉണ്മXഇല്ലായ്മ.ഉദ്ധതംXസൗമ്യം.ഉദയംXഅസ്തമയം.ഉത്തമംXഅധമം.ഉന്നതംXഅവനതം, നതം, നിമ്നം.ഉത്തരംXദക്ഷിണം.ഉക്തിXപ്രത്യുക്തി.ഉത്പത്തിXനാശം.ഉത്സാഹംXനിരുത്സാഹം.ഉപായംXനിരുപ്രായം.ഉപേതംXഅപേതം.ഉപക്രമംXഉപസംഹാരം.ഉപകാരംXഉപദ്രവം, അപകാരം.ഉച്ചംXനീചം.(Office Attender Gr II, 2024)ഉചിതംXഅനുചിതം.ഉച്ഛ്വാസംXനിശ്വാസം.ഉത്കര്‍ഷംXഅപകര്‍ഷം.(Clerk Spl. recruitment, 2025)ഉത്കൃഷ്ടംXഅപകൃഷ്ടം, നികൃഷ്ടം.ഉത്സാഹംXനിരുത്സാഹം.ഉന്മുഖന്‍Xവിമുഖന്‍, അധോമുഖൻ.ഉന്മീലിതംXനിമീലിതം.(Junior Assistant, SSLC Mains 2023)ഉന്മേഷംXനിരുന്മേഷം.ഉന്മദ്ധ്യംXനതമദ്ധ്യം.ഉദ്ഗ്രഥനംXഅപഗ്രഥനം.ഉദാരണൻXകൃപണൻ.(Women Civil Excise Officer, 2026)ഉജ്ജ്വലംXഅലസം.ഉത്പതിഷ്ണുXയാഥാസ്ഥിതികന്‍.(LD Typist, 2023)ഉൽഗതിXഅധോഗതി.(Police Constable, 2023)ഊഊഷ്മളംXശീതളം.ഊഷരംXഉർവരം.ഊർധ്വഭാഗംXഅധോഭാഗം.ഋഋജുXവക്രം.ഋതംXഅനൃതം.(Lab Attender Main Exam, 2024)ഋണംXഅനൃണം.എഎളുപ്പംXപ്രയാസം.ഏഏകംXഅനേകം.ഏകത്രXസർവ്വത്ര.ഏകത്വംXനാനാത്വം.ഏകവചനംXബഹുവചനം.ഐഐക്യംXഅനൈക്യം.ഐഹികംXപാരത്രികം, അനൈഹികം.ഒഒറ്റXഇരട്ട.ഒളിവ്Xതെളിവ്.ഓഓജംXയുഗ്മം.ഓർമ്മXമറവി.ഓതംXപ്രോതം.ഔഔചിത്യംXഅനൗചിത്യം.ഔപചാരികംXഅനൗപചാരികം.കകറുപ്പ്Xവെളുപ്പ്.കയ്പ്Xമധുരം.കവിXകവയിത്രി.കയറ്റംXഇറക്കം.കല്പിതംXവാസ്തവം.കമ്പനംXനിഷ്കമ്പനം.കടXതല.കടിഞ്ഞുൽXകടശ്ശി.കനിഷ്ഠൻXജ്യേഷ്ഠൻ.കാടൻXനാടൻ.കാമ്യംXനിഷ്കാമ്യം.കിട്ടുകXകൊടുക്കുക.കിഴക്ക്Xപടിഞ്ഞാറ്.കിഞ്ചിജ്ഞൻXസർവജ്ഞൻ.കീർത്തിXഅപകീർത്തി.കുന്ന്Xകുഴി.കുലീനXകുലട.കുചേലൻXകുബേരൻ.കുപ്രസിദ്ധംXസുപ്രസിദ്ധം.ക്രയംXവിക്രയം.കൃശംXസ്ഥൂലം, മേദുരം.കൃതംXഅകൃതം.കൃത്യംXഅകൃത്യം.കൃപണൻXഉദാരൻ.കൃത്രിമംXനൈസർഗികം.കൃതജ്ഞതXകൃതഘ്നത.ക്ഷമXഅക്ഷമ.ക്ഷരംXഅക്ഷരം.ക്ഷയംXഅക്ഷയം.ക്ഷണികംXശാശ്വതം.ക്ഷീണംXഉൻമേഷം.ക്ഷേമംXക്ഷാമം.ഖഖേദംXമോദം.ഖണ്ഡനംXമണ്ഡനം.ഗഗമനംXആഗമനം.ഗർഹണീയംXസ്പൃഹണിയം.ഗാഢംXശിഥിലം, മൃദു.(Assistant Time Keeper Main exam, 2025)ഗായകൻXഗായിക.ഗുരുXലഘു.ഗുരുത്വംXലഘുത്വം.ഗുണംXദോഷം.ഗൗരവംXലാഘവം.(Assistant Prison Officer, 2025)ഗോചരംXഅഗോചരം.ഗ്രാമ്യംXസഭ്യം.ഗ്രാമംXനഗരം.ഗ്രാമീണംXനാഗരികംചചരംXഅചരം.ചലംXഅചലം.ചഞ്ചലംXഅചഞ്ചലം.(Degree Prelims Stage I, 2023)ചാരെXദൂരെ.ചിറ്റിമ്പംXപേരിമ്പം.(Junior Assistant/ Assistant Gr II/ EDP Assistant, 2022)ചിരംXഅചിരം.ചിരിXകരച്ചിൽ.ചൂഷകർXചൂഷിതർ.(Assistant Gr II/ Data Entry Operator, 2024)ച്യുതംXഅച്യുതം.ചെറുത്Xവലുത്.ചോദ്യംXഉത്തരം.ചേതനംXഅചേതനം.ജജനിXമൃതി.ജനനംXമരണം.ജഡംXചേതനം.ജയംXപരാജയം.ജാസ്തിXകമ്മി.ജാഗ്രത്Xസുഷുപ്തി.ജ്യേഷ്ഠന്‍Xകനിഷ്ഠന്‍.ജൈവംXഅജൈവം.തതവXമമ.തർക്കംXനിസ്തർക്കം.താളംXഅവതാളം.താൽപര്യംXവെറുപ്പ്.തെക്ക്Xവടക്ക്.തിക്തംXമധുരം.(Village Field Assistant, SSLC Mains, 2023; Fireman (Trainee), 2022)തുടക്കംXഒടുക്കം.തുല്യംXഅതുല്യം.തൃപ്തിXഅതൃപ്തി.ത്യാഗിXഭോഗി.ത്യാജ്യംXഗ്രാഹ്യം, വര്‍ജ്യം.ദദക്ഷിണംXഉത്തരം.ദരിദ്രൻXസമ്പന്നൻ.ദയാലുXനിര്‍ദയന്‍.ദാർഢ്യംXശൈഥില്യം.ദാക്ഷിണ്യംXനിർദാക്ഷിണ്യം.ദ്രുതംXമന്ദം.(Junior Typist/LD Typist , SSLC Mains, 2023)ദുഷ്ടൻXശിഷ്ടൻ.ദുശ്ശീലംXസുശീലം.ദുരവസ്ഥXസദവസ്ഥ.ദുരൂഹംXസദൂഹം.ദുർലഭംXസുലഭം.ദുർബലംXപ്രബലം.ദുർമുഖൻXസുമുഖൻ.ദുർഗ്രാഹ്യംXസുഗ്രാഹ്യം.ദുർവ്യയംXമിതവ്യയം.ദുർമോഹംXസമ്മോഹം.ദുർദിനംXസുദിനം.ദുഷ്‌കര്‍മംXസത്കര്‍മം.ദുഷ്കീർത്തിXസൽകീർത്തി.ദുഷ്‌പേര്Xസത്‌പേര്.ദൂരെXചാരെ.ദൃഢംXശിഥിലം.(Junior Time Keeper / Sales Assistant, 2025)ദൃശ്യംXഅദൃശ്യം.ദൃശ്യകലXശ്രവ്യകല.ദൃഷ്ടാവ്Xശ്രോതാവ്.ദ്വൈതംXഅദ്വൈതം.ദ്വേഷംXരാഗം.ധധനികൻXദരിദ്രൻ.ധാരാളംXവിരളം.ധ്രുവംXഅധ്രുവം.ധീരൻXഭീരു.ധൂപനംXഅധൂപനം.ധാർമ്മികംXഅധാർമ്മികം.നനന്മXതിന്മ.നക്തംXദിവം.നല്ലത്Xചീത്ത.നമ്രംXഉന്നമ്രം.നശ്വരംXഅനശ്വരം.നാകംXനരകം.(Assistant SI Trainee, 2025)നാഗരികംXഗ്രാമീണം.(Fire & Rescue Officer, Plus 2 Mains, 2023)നിന്ദXസ്തുതി.നിന്ദ്യംXശ്ലാഘ്യം.നിന്ദ്യൻXവന്ദ്യൻ.നിമേഷംXഉന്മേഷം.നിഷ്പ്രഭംXപ്രഭാപൂർണം.നിര്യാതംXആയാതം.നിരാമയംXആമയം.(LD Clerk, Plus Two Level Mains, 2023)നിയതംXഅനിയതം.നിശ്ചിതംXഅനിശ്ചിതം.നിഷേധ്യംXഅനിഷേധ്യം.നിരപരാധിXഅപരാധി.നിരുപാധികംXസോപാധികം.നിഷ്കാസനംXസ്വീകരണം.നീണ്ടXമെലിഞ്ഞ.നീതിXഅനീതി.നെടിയXകുറിയ.നേർത്തXപരുത്ത.നേട്ടംXകോട്ടം.ന്യായംXഅന്യായം.ന്യൂനംXഅന്യൂനം, ആധിക്യം.(Woman Police Constable, 2023)പപക്വംXഅപക്വം.പക്ഷംXവിപക്ഷം.പഴമXപുതുമ.പങ്കിലംXഅപങ്കിലം.പഥംXഅപഥം.പഥ്യംXഅപഥ്യം.പദ്യംXഗദ്യം.പതുക്കെXഉറക്കെ, വേഗം.പരകീയംXസ്വകീയം.(Female Warden/Clerk/Lab Assistant, 2024)പരാങ്‌മുഖൻXഉന്മുഖൻ.പണ്ഡിതന്‍Xപാമരന്‍, മൂർഖൻ.പരദേശംXസ്വദേശം.പരസ്യംXരഹസ്യം.പരിശംXഅരിശം.പരിശുദ്ധിXഅശുദ്ധി.പരിഗണനXഅവഗണന.പരിമിതംXഅപരിമിതം.പരിചിതംXഅപരിചിതം.പരിഷ്കൃതംXഅപരിഷ്കൃതം.പരുഷംXമൃദുലം, മാര്‍ദവം.പരോഗമനംXപശ്ചാത്ഗമനം.പാപംXപുണ്യം.പാശ്ചാത്യംXപൗരസ്ത്യം.പിന്‍ഗാമിXമുന്‍ഗാമി.പുതിയത്Xപഴയത്.പുരാതനംXനവീനം.പുരോഗതിXപശ്ചാത്ഗതി, അധോഗതി.(KAS Officer trainee, 2025; Degree Prelims, Stage II, 2023; Junior Typist Clerk, SSLC Mains, 2023)പുരോവാദംXഅനുവാദം.പുലരിXസന്ധ്യ.പുരുഷൻXസ്ത്രീ.പുഞ്ചിരിXഅട്ടഹാസം.പുകഴ്ത്തുകXഇകഴ്ത്തുക.പൂര്‍വംXപശ്ചിമം, പരം.പൂർണംXഅപൂർണം.പൂവൻXപിട.പൂജിതൻXനിന്ദിതൻ.പൗർണമിXഅമാവാസി.പൊയ്Xമെയ്.പോഷണംXശോഷണം.പോഷൻXസമർഥൻ.പ്രതിരോധംXഅനുരോധം.(LDC/Time Keeper/Computer Programmer, 2025)പ്രിയംXഅപ്രിയം.പ്രീതിXഅപ്രീതി.പ്രാചിXപ്രതീചി.(Police Constable (IRB), 2023)പ്രസാദംXവിഷാദം.പ്രസന്നംXവിഷണ്ണം.പ്രാപ്യംXഅപ്രാപ്യം.പ്രാചീനംXനവീനം, അർവാചീനം.(LDC Alappuzha, 2024)പ്രകൃതിXവികൃതി.പ്രാകൃതംXപരിഷ്കൃതം.പ്രവൃത്തിXനിവൃത്തി.പ്രവർത്തനംXനിവർത്തനം.പ്രഭാതംXപ്രദോഷം.പ്രത്യക്ഷംXപരോക്ഷം.പ്രസ്തുതംXഅപ്രസ്തുതം.പ്രമാണംXഅപ്രമാണം.പ്രമത്തംXഅപ്രമത്തം.പ്രശംസXഅഭിശംസ.പ്രധാനംXഅപ്രധാനം.പ്രവാസംXസംയോഗം.പ്രയാസംXനിഷ്പ്രയാസം, എളുപ്പം.പ്രസക്തംXഅപ്രസക്തം.പ്രാക്തനംXഅധുനാതനം.പ്രീണനംXകോപനം.പ്രതിപത്തിXവിപ്രതിപത്തി.പ്രേമംXവൈരാഗ്യം.പ്രാംശുXവാമനൻ.പ്രശാന്തംXപ്രക്ഷുബ്ധം.ഫഫലംXനിഷ്ഫലം.ബബദ്ധംXമുക്തം.ബന്ധുXശത്രു.ബഹുലംXവിരളം, അല്പം.ബഹുജ്ഞൻXബഹുമാന്യൻ.ബാലിശംXപ്രൗഢം.ബന്ധനംXമോചനം.ബാഹുXപാദം.ബാഹ്യംXആഭ്യന്തരം.ബാധകംXസാധകം.ബലവാൻXദുർബലൻ.ബഹുമാനംXഅപമാനം.ബുഭുക്ഷുXമുമുക്ഷു.ബുദ്ധിമാൻXബുദ്ധിഹീനൻ.ഭഭംഗിXഅഭംഗി.ഭംഗംXഅഭംഗം.ഭയംXനിർഭയം.ഭക്തിXവിഭക്തി.ഭർത്താവ്Xഭാര്യ.ഭാവിXഭൂതം.ഭാഗ്യംXനിർഭാഗ്യം.ഭാഗികംXസമഗ്രം.ഭിന്നംXവിഭിന്നം.ഭീമൻXകൃശൻ.ഭൂരിപക്ഷംXന്യൂനപക്ഷം.ഭൂഷണംXദൂഷണം.ഭൗതികംXആത്മീയം.ഭേദിXഗ്രാഹി.ഭേദ്യംXഅഭേദ്യം.ഭേദംXഅഭേദം.ഭോഗംXകർമം.ഭോഷ്ക്Xസത്യം.ഭംഗുരംXഅഭംഗുരം.മമമXതവ.മടിXഉത്സാഹം.മണ്ണ്Xവിണ്ണ്.മറവിXഓർമ.മന്യുXവിമന്യു.മര്യാദXഅപമര്യാദ.മലിനംXനിർമ്മലം, പൂതം.മമത്വംXനിർമമത്വം.മങ്ങിയXതെളിഞ്ഞ.മണ്ഡനംXഖണ്ഡനം.മന്ദംXശീഘ‌്രം, ദ്രുതം.(LDC Prelims (Tamil & Malayalam Knowing), 2023)മന്ദൻXചതുരൻ.മന്ദഗതിXദ്രുതഗതി.മന:പാഠംXഏടുപാടം.മാനംXഅപമാനം.മാനവർXവാനവർ.മാമകംXതാവകം.മാനുഷികംXഅമാനുഷികം.മാംസളംXശുഷ്കം.മിഥ്യXതഥ്യ.മിത്രംXശത്രു.മിതഭാഷിXഅമിതഭാഷി.മുഖ്യംXഗൗണം.മുമ്പ്Xശേഷം.മുന്നെXപിന്നെ.മുന്നണിXപിന്നണി.മുന്നോട്ട്Xപിന്നോട്ട്.മുന്നാക്കംXപിന്നോക്കം.മുദിതXകുപിത.മുഗ്ദ്ധംXവിമുഗ്ദ്ധം.മൂത്തXഇളയ.മൂകംXവാചാലം.മൗനംXവാചാലം.മൂർത്തംXഅമൂർത്തംമൂഢൻXസമർഥൻ.മൃദുലംXകഠിനം.മൃഗീയXഹൃദ്യമായ.മേന്മXതാഴ്മ.മോക്ഷംXബന്ധം.മോദംXഖേദം.മോഘംXഅമോഘം.മൗഢ്യംXഊർജ്ജസ്വലം.മൈത്രിXശത്രുത്വം.യയഥാXതഥാ.യജമാനൻXഭൃത്യൻ.യാചനXആജ്ഞ.യഥാർഥംXഅയഥാർഥം.യുക്തംXഅയുക്തം.യുദ്ധംXസമാധാനം.യോഗിXഭോഗി.യോജിപ്പ്Xവിയോജിപ്പ്.യോഗ്യതXഅയോഗ്യത.യൗവനംXവാർദ്ധക്യം.രരവംXനീരവം.(LDC Ernakulam, 2024)രസംXനീരസം.രക്ഷXശിക്ഷ.രന്ധ്രംXനീരന്ധ്രം.രമ്യംXഅരമ്യം.രഹിതംXസഹിതം.രഹസ്യംXപരസ്യം.രാത്രിXപകൽ.രാഗംXദ്വേഷം, വിരാഗം.രാഗിXവിരാഗി.രാശിക്കൂറ്Xപശിമക്കൂറ്.രുചിXഅരുചി.രോഷംXതോഷം.രോഹംXഅവരോഹം.രൗദ്രംXശാന്തം.ലലഘുXഗുരു.ലഘിമXഗരിമ.ലളിതംXകഠിനം, കര്‍ക്കശം.ലാഭംXനഷ്ടം.ലഭ്യംXഅലഭ്യം.ലാഘവംXഗൗരവം.ലാവണ്യംXവൈരൂപ്യം.ലാസ്യംXതാണ്ഡവം.ലിഖിതംXഅലിഖിതം.ലോഭംXനിർലോഭം.ലംഘ്യംXഅലംഘ്യം.ലംഘനംXപാലനം.ലംഘനീയംXഅലംഘനീയം.വവധുXവരൻ.വൃദ്ധിXക്ഷയം.വൃഷ്ടിXസമഷ്ടി.(Village Field Assistant, 2025)വരംXശാപം.വരവ്Xപോക്ക്.വലുത്Xചെറുത്.വർദ്ധിച്ചXശോഷിച്ച.വാച്യംXവ്യംഗ്യം.വാദിXപ്രതി.വാഗ്മിXവാചാലന്‍, വാഗ്യാമൻ.വാചാലൻXമൂകൻ.വാമംXദക്ഷിണം.വന്ദനംXനിന്ദനം.വന്ദിതംXനിന്ദിതം.വളർച്ചXതളർച്ച.വൈരംXസഖ്യം.വർണ്യംXഅവർണ്യം.വസ്തുനിഷ്ഠംXആത്മനിഷ്ഠം.വായുകോൺXഅഗ്നികോൺ.വിജയംXപരാജയം..വിദേശംXസ്വദേശം.വിപുലംXസംഗ്രഹം.വിവൃതംXസംവൃതം.(Sub Inspector Trainee, 2023)വിരസംXസരസം.വിരളംXസരളം.വിളകൾXകളകൾ.വിയോഗംXസംയോഗം.(Assistant Kannada Knowing,2024;Civil Excise Officer, Plus Two Level Mains, 2023)വിജയംXപരാജയം.വിവേകിXഅവിവേകി.വികാസംXസങ്കോചം.വിനീതന്‍Xഉദ്ധതന്‍, ഗർവ്വിഷ്ഠന്‍.വിപന്നൻXസമ്പന്നൻ.വിഭാജ്യംXഅവിഭാജ്യം.വിഹിതംXഅവിഹിതം.വിശ്വാസംXഅവിശ്വാസം.വികസിതംXഅവികസിതം.വ്യയംXആയം.(Range Forest Officer (By Transfer) Prelims, 2023)വ്യാജംXനിർവ്യാജം.വ്യക്തംXഅവ്യക്തം.വേലിയേറ്റംXവേലിയിറക്കം.ശശരിXതെറ്റ്.ശത്രുXമിത്രം.ശാപംXമോക്ഷം.ശ്ലാഖ്യംXഗർഹ്യം.(Assistant Manager KSCD, Mains 2024; Assistant Prison Officer, 2023)ശ്ലാഘനീയംXഗർഹണീയം.ശുഭ്രംXശ്യാമം.ശ്രാവ്യംXദൃശ്യം.ശ്രദ്ധXഅശ്രദ്ധ.ശുദ്ധംXഅശുദ്ധം.ശ്രോഷ്ഠംXനികൃഷ്ടം.ശാശ്വതംXനശ്വരം, ക്ഷണികം.ശാന്തംXഉഗ്രം.ശാന്തിXഅശാന്തി.ശബ്‌ദംXനിശ്ശബ്‌ദം.ശീതളംXഊഷ്മളം.ശോഷണംXപോഷണം.സസമംXഅസമം.സത്ത്Xഅസത്ത്.സരസംXവിരസം.സത്യംXഅസത്യം.സഹിതംXരഹിതം.സനാഥXഅനാഥ.സഫലംXവിഫലം.സജീവംXനിർജീവം.സമീക്ഷXഅസമീക്ഷ.സങ്കടംXസന്തോഷം.സന്തോഷംXസന്താപം.സദാചാരംXദുരാചാരം.സമ്പന്നൻXവിപണൻ.സന്മാർഗംXദുർമാർഗം.സന്ദേഹംXനിശ്ചയം.സങ്കല്പംXയാഥാർഥ്യം.സങ്കീർണ്ണംXലളിതം.സമ്മതംXവിസ്സമ്മതം.സദ്ഗതിXദുർഗതി.സദ്‌വൃത്തന്‍Xദുര്‍വൃത്തന്‍.സദ്പ്രവൃത്തിXദുഷ് പ്രവൃത്തി.സര്‍വ്വജ്ഞന്‍Xകിഞ്ചിജ്ഞന്‍.(Store Keeper (Main), 2025)സാരംXനിസ്സാരം.സാക്ഷരംXനിരക്ഷരം.സാര്‍ഥകംXനിരര്‍ഥകം.സാധ്യംXഅസാധ്യം.സാധർമ്യംXവൈധർമ്യം.സാമാന്യംXവിശേഷം.സാജാത്യംXവൈജാത്യം.സാന്നിധ്യംXഅസാന്നിധ്യം.സാധാരണംXഅസാധാരണം.സാർത്ഥകംXനിരർത്ഥകം.സുഖംXദു:ഖം.സുകരംXദുഷ്കരം.സുലഭംXദുർല്ലഭം.സുഗമംXദുർഗ്ഗമം.സുകൃതംXദുഷ്കൃതം.സുഗ്രഹംXദുർഗ്രഹം.സുതാര്യംXഅതാര്യം.സുന്ദരംXവിരൂപം.സുന്ദരന്‍Xവിരൂപന്‍.സുപ്തൻXപ്രബുദ്ധൻ.സുഗന്ധംXദുർഗന്ധം.സുസ്ഥിതിXദുഃസ്ഥിതി.സുരക്ഷിതംXഅരക്ഷിതം.സൂര്യൻXചന്ദ്രൻ.സൂക്ഷ്മംXസ്ഥൂലം.സൃഷ്ടിXസംഹാരം.സ്വേച്ഛXപരേച്ഛ.സോപാധികംXനിരുപാധികം.സൗമ്യംXതീക്ഷണം.സൗന്ദര്യംXവൈരൂപ്യം.സംക്ഷിപ്തംXവിസ്തൃതം.സൗഭാഗ്യംXദൗർഭാഗ്യം.സൗകര്യംXഅസൗകര്യം.സംഭരണംXവിതരണം.സംയോഗംXവിയോഗം.സംഘടനംXവിഘടനം.സംശയംXനിസ്സംശയം.സംഹാരകൻXരക്ഷകൻ.സ്പന്ദംXനിഷ്പന്ദം.സ്ഥാനംXഅസ്ഥാനം.സ്ഥിരംXഅസ്ഥിരം.സ്ഥാവരംXജംഗമം.(Junior Assistant, Lower Division Clerk, Senior Superintendent, 2024; Armed Police Sub Inspector, Degree Level Mains, 2023)സ്‌മൃതിXവിസ്‌മൃതി.സ്വന്തംXഅന്യം.സ്വർഗ്ഗംXനരകം.സ്വാധീനംXപരാധീനം.സ്വാശ്രയംXപരാശ്രയം.(Administrative Assistant, 2026)സ്വാതന്ത്ര്യംXപാരതന്ത്ര്യം.സ്വാർഥംXപരാർഥം, നിസ്വാര്‍ഥം.ഹഹ്രസ്വംXദീർഘം.ഹ്രാസംXവികാസം.(LD Typist / Steno / Confidential Assistant, 2025)ഹിതംXഅഹിതം.ഹിംസXഅഹിംസ.Thanks for reading!!!
Antonyms (വിപരീതപദങ്ങൾ) | Malayalam Grammar
May 2023|🟢Current|2 min read
Key Takeaway
ഇന്നത്തെ ഈ പോസ്റ്റിലൂടെ നമുക്ക് മലയാള വ്യാകരണത്തിലെ 'വിപരീതപദങ്ങൾ'(Antonyms)എന്ന ഭാഗം പഠിക്കാം.ഒരേഭാഷയിൽ,ഒരുപദത്തിന്റെ അർത്ഥത്തിന് വിരുദ്ധമായ ഒരു അർത്ഥം പ്രകടിപ്പിക്കുന്ന മറ്റൊരു പദത്തെഅല്ലെങ്കിൽ...