Malayalam Literature Questions | Part 6
Thispost is the sixth of 25 Malayalam Literature Questions for the upcoming PSC degree level, LDC, LGS examinations.
A great majority of these questions are taken from previous year PSC question papers and PSC Bulletins.
- 'പച്ച മഞ്ഞ ചുവപ്പ്' ആരുടെ കൃതിയാണ്?➤ടി. ഡി. രാമകൃഷ്ണൻ.
- 'മൈക്കലാഞ്ജലോ മാപ്പ്' എന്ന കവിതയുടെ രചയിതാവ്?➤ഒ.എൻ.വി. കുറുപ്പ്.
- കള്ളന്റെ കഥ പറയുന്ന വി.ജെ ജയിംസിന്റെ നോവൽ?➤ചോരശാസ്ത്രം.
- 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന നോവലിന്റെ രചയിതാവ്?➤അജയ് പി. മങ്ങാട്
- ടി. ഡി. രാമകൃഷ്ണന് വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ നേടിക്കൊടുത്ത കൃതി?➤സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.
- ലോകത്തിലെ ഏറ്റവും നീളം കൂടിയ പദ്യം, ഏറ്റവും വലിയ ഇതിഹാസം എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത് ഏത് ഗ്രന്ഥത്തെയാണ്?➤മഹാഭാരതം.
- പഞ്ചമവേദം എന്നറിയപ്പെടുന്ന ഇതിഹാസം?➤മഹാഭാരതം.
- മഹാഭാരതത്തെ ഇതിവൃത്തമാക്കി കുട്ടികൃഷ്ണ മാരാർ രചിച്ച വിവാദമായ കൃതി?➤ഭാരതപര്യടനം (1948).
- 'ഭാരതപര്യടനം' എന്ന കുട്ടികൃഷ്ണമാരാരുടെ കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?➤വിമർശനം.
- മഹാഭാരത കഥയിലെ കുന്തിയുടെ ജീവിതം ആസ്പദമാക്കി 'കുന്തി' എന്ന നോവൽ എഴുതിയതാര്?➤രാജൻ തിരുവോത്ത്.
- കർണ്ണനെ മുഖ്യ കഥാപാത്രമാക്കി 'എന്റെ കർണ്ണൻ' എന്ന നോവൽ എഴുതിയത്?➤വി.ടി. നന്ദകുമാർ.
- കർണ്ണനെ മുഖ്യ കഥാപാത്രമാക്കി പി.കെ. ബാലകൃഷ്ണൻ രചിച്ചനോവൽ?➤ഇനി ഞാൻ ഉറങ്ങട്ടെ (കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ്)
- പ്രശസ്തമായഏത്നോവലിന്റെ മലയാള പരിഭാഷയാണ് 'കര്‍ണ്ണന്‍'?➤മൃത്യുഞ്ജയ (മറാത്തി നോവൽ; ശിവാജി ഗോവിന്ദ് സാവന്ത്)
- 'കര്‍ണ്ണന്‍' എന്ന പേരിൽ മൃത്യുഞ്ജയ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?➤ഡോ. പി.കെ. ചന്ദ്രന്‍, ഡോ. ടി.ആര്‍. ജയശ്രീ.
- ഭീമനെ മുഖ്യ കഥാപാത്രമാക്കി എം.ടി.വാസുദേവൻ നായർ രചിച്ച നോവൽ?➤രണ്ടാമൂഴം (വയലാർ അവാർഡ്).
- മഹാഭാരതത്തിലെ ഏത് പർവ്വത്തിലാണ് ഭഗവത്ഗീത ഉള്‍പെട്ടിട്ടുള്ളത്?➤ഭീഷ്മപർവ്വം (830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍).
- ഭഗവത്ഗീതയുടെ മുഴുവന്‍ പേര്?➤ഭഗവത്ഗീതോപനിഷത്ത്.
- തന്റെ സ്പിരിച്വൽ റഫറൻസ് ബുക്ക് ആയി ഗാന്ധിജി വിശേഷിപ്പിച്ചത്?➤ഭഗവത്ഗീത.
- ഭഗവത്ഗീതക്ക് ഗാന്ധിജി രചിച്ച വ്യാഖ്യാനം?➤അനാസക്തി യോഗം.
- ഗീതാഗോവിന്ദം ചങ്ങമ്പുഴ ഏത് പേരിലാണ് വിവർത്തനം ചെയ്തിരിക്കുന്നത്?➤ദേവഗീത.
- 'അറ്റുപോകാത്ത ഓർമ്മകൾ' ആരുടെ ആത്മകഥയാണ്?➤പ്രൊഫ. ടി.ജെ ജോസഫ്.
- കേരളത്തിലെ ആദ്യത്തെ മിസ്റ്റിക് കവിയായജി.ശങ്കരക്കുറുപ്പ്ആദ്യമായി ഗാനരചന നടത്തിയത് ഏത് ചലച്ചിത്രത്തിന് വേണ്ടിയാണ്?➤നിർമ്മല.
- ആദ്യമായി ഒരു മലയാളി നിർമ്മിച്ച മലയാള ചലച്ചിത്രം?➤നിർമ്മല (1948; നിർമ്മാണം: പി.ജെ. ചെറിയാൻ).
- 'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മ തൻ ഭാഷ താൻ' -ആരുടെ വരികളാണ്?➤വള്ളത്തോള്‍ നാരായണമേനോന്‍ (സാഹിത്യമഞ്ജരി).
- ഒ.വി. വിജയന്റെ ഏത് നോവലിലെ കഥാപാത്രമാണ് 'അപ്പുക്കിളി'?➤ഖസാഖിന്റെ ഇതിഹാസം.
📌കൂടുതൽ ചോദ്യങ്ങൾക്കായി:മലയാള സാഹിത്യംഎന്ന പേജ് സന്ദർശിക്കുക.