Malayalam Literature Questions | Part 7
Thispost is the seventh of 25 Malayalam Literature Questions for the upcoming PSC degree level, LDC, LGS examinations.
A great majority of these questions are taken from previous year PSC question papers and PSC Bulletins.
- തുഞ്ചൻ ദിനമായി ആചരിക്കുന്നത് എന്നാണ്?➤ഡിസംബർ 31.
- മലയാള ഭാഷയ്ക്കു ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം ഏതാണ്?➤2013 (മെയ് 23).
- ചെറുകാടിന്റെ ആത്മകഥയുടെ പേര്?➤ജീവിതപ്പാത.
- ആരുടെ ആത്മകഥയാണ് 'വിപ്ലവസ്മരണകൾ'?➤പുതുപ്പള്ളി രാഘവന്‍
- വൈശാഖൻ ആരുടെ തൂലിക നാമമാണ്?➤എം.കെ. ഗോപിനാഥ്.
- കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രത്തിന്റെ പേര്?➤പൊലി.
- കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മാസികയുടെ പേര്?➤തളിര്.
- കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ആദ്യ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചതാർക്ക്?➤സി.പി. പള്ളിപ്പുറം.
- 'തൂലിക പടവാളാക്കിയ കവി' എന്ന് അറിയപ്പെട്ടത്ആരാണ്?➤വയലാർ രാമവർമ്മ.
- 'വാളല്ലെന്‍ സമരായുധം ഝണഝണധ്വാനം മുഴക്കീടുവാനാള -ല്ലെന്‍ കരവാളു വിറ്റൊരു മണിപ്പൊന്‍ വീണ വാങ്ങിച്ചു ഞാന്‍'എന്ന വരികൾ വയലാറിന്റെ ഏതു കൃതിയിൽ നിന്ന് എടുത്തിട്ടുള്ളവയാണ്?➤സര്‍ഗസംഗീതം.
- ആധുനിക മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം ഏതാണ്?➤മയൂരസന്ദേശം.
- 'മയൂര സന്ദേശം' രചിച്ചത് ആരാണ്?➤കേരളവർമ്മ വലിയ കോയിതമ്പുരാൻ.
- 'ക്രിസ്തുഭാഗവതം' എന്ന സംസ്കൃത മഹാകാവ്യത്തിന്റെ രചയിതാവാര്?➤പ്രൊഫസർ പി.സി. ദേവസ്യ (കേരള സാഹിത്യ അക്കാഡമി അവാർഡ്, 1980).
- 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം രചിച്ചതാര്?➤പി.എം. ആന്‍റണി.
- ബാലാമണിയമ്മയ്‌ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?➤മുത്തശ്ശി.
- ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം എന്നിവ നേടിയ ആദ്യ വ്യക്തി?➤തകഴി.
- 2009-ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവായ ബെന്യാമിന്റെ ആദ്യ കഥാസമാഹാരം ഏതാണ്?➤യൂത്തനേഷ്യ.
- ബെന്യാമിന് കേരള സാഹിത്യ അക്കാഡമി അവാർഡിന് അർഹത നേടിക്കൊടുത്ത കൃതി?➤ആടുജീവിതം.
- 'നീലക്കുയിൽ' എന്ന മലയാള സിനിമയുടെ തിരക്കഥ രചിച്ചതാര്?➤ഉറൂബ്.
- 'ദ ബുക്ക് ഓഫ് പാസ്സിങ് ഷാഡോസ്' മലയാളത്തിലെ പ്രശസ്തമായ ഒരു നോവലിന്റെ വിവർത്തനമാണ്. 1984-ൽ പ്രസിദ്ധീകരിച്ച ഈ നോവൽ ഏതാണ്?➤ആയുസ്സിന്റെ പുസ്‌തകം (സി.വി. ബാലകൃഷ്‌ണൻ).
- 'പ്രഭാതകാന്തി' എന്ന കവിതാസമാഹാരംരചയിതാവാര്?➤എസ്.കെ പൊറ്റക്കാട്.
- എസ്.കെ.പൊറ്റക്കാടിന്റെ ആദ്യ നോവൽ?➤വല്ലികാദേവി (1937).
- എസ്.കെ.പൊറ്റക്കാടിന്റെ ആദ്യയാത്രവിവരണം?➤കാശ്മീർ (1947).
- 'മർത്യനു മർത്യനെപ്പോലെയിത്രനിർദയനായൊരു ശത്രുവില്ലാ-മർദ്ദനവൈദവമിതരത്തിൽക്രുദ്ധമൃഗങ്ങൾക്കു പോലുമില്ല'
- തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്കു കുടിയേറിയ കർഷകരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന എസ്.കെ.പൊറ്റക്കാടിന്റെ നോവൽ?➤വിഷകന്യക (1948).
📌കൂടുതൽ ചോദ്യങ്ങൾക്കായി:മലയാള സാഹിത്യംഎന്ന പേജ് സന്ദർശിക്കുക.